- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയൻ കള്ളവോട്ടിന്റെ ഉസ്താദ്; കോൺഗ്രസ് കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു; വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പോളിങ് ശതമാനം കുറയാൻ കാരണമായി; ആരോപണവുമായി എ എൻ രാധാകൃഷ്ണൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കള്ളവോട്ടിന്റെ ഉസ്താദാണെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. അതേസമയം ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കോട്ടകളിലെ വോട്ടുകളൊന്നും പോൾ ചെയ്തിട്ടില്ല. വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പോളിങ് ശതമാനം കുറയാൻ കാരണമായെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണൻ പറഞ്ഞു. തൃക്കാക്കരയിൽ ബിജെപിയുടെ വോട്ടിങ്ങ് ശതമാനം വർധിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാൾ കൂടുതൽ നേടി മുന്നോട്ട് പോകാൻ ബിജെപിക്ക് സാധിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിൽ പോളിങ്ങ് ശതമാനം വർധിക്കും എന്ന് പ്രതീക്ഷിച്ചു. രണ്ട് മുന്നണികളോടുമുള്ള ജനങ്ങളുടെ താൽപര്യക്കുറവാണ് പോളിങ്ങ് ശതമാനം കുറയാൻ കാരണമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.
കള്ളവോട്ട് ആരോപണ വിവാദത്തിൽ കെ സുരേന്ദ്രൻ സിപിഐഎമ്മിനെ പരിഹസിച്ചു. 'ശരിയായ വോട്ടുചെയ്യാൻ ആളില്ലാത്തതുകൊണ്ടാണ് കള്ളവോട്ട് ചെയ്യേണ്ടി വന്നത്. മൊതലക്കുഞ്ഞിനെ ആരും നീന്തൻ പഠിപ്പിക്കണ്ട,' ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചു. മത തീവ്രവാദികൾ ആണ് അതിന് കാരണം. അതിൽ ഇടപെടാൻ ബിജെപി മാത്രമേ തയ്യാറായിട്ടുള്ളൂയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനോട് നിക്ഷേധാത്മക നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിന്റെ പിടിപ്പുകേട് കൊണ്ട് കേന്ദ്രത്തിന് പല പദ്ധതികൾ മാറ്റി വെയ്ക്കേണ്ടി വന്നു. നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് വർഷങ്ങൾ കേരള ബിജെപി മെയ് 31 ജൂൺ 15 വരെ വിപുലമായി ആഘോഷിക്കുകയാണ്. ജനസമ്പർക്ക പരിപാടികൾ, പട്ടിഗ വർഗ കോളനികളിൽ ജനസേവ പ്രവർത്തങ്ങൾ തുടങ്ങി ബഹുമുഖ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ