- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം ഷാജഹാനെ അറിയാമോ എന്ന് ചോദിച്ച എ.എൻ ഷംസീറിനെ ഉത്തരം എണ്ണിയെണ്ണിപ്പറഞ്ഞ് വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റിലെ ജിമ്മി ജയിംസ്; ചോദ്യങ്ങളോട് ബ...ബ്ബ...ബ്ബ... അടിച്ച് വീണ്ടും കഴിവുകേട് തെളിയിച്ച് സിപിഎമ്മിന്റെ യുവതുർക്കി
തിരുവനന്തപുരം: ഇടതു സഹയാത്രികനായ കെ.എം ഷാജഹാനെയും വിദ്യാഭ്യാസ പ്രവർത്തകൻ ഷാജർഖാനെയും അന്യായമായി ജയിലിലടച്ച സർക്കാർ നടപടിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ സി.പി.എം നേതാവ് എ.എൻ ഷംസീറിനെ വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ ജിമ്മി ജെയിംസ്. ഇന്ന് രാവിലെ 10.30-ന് നടന്ന വാത്താവേളയിലാണ് എ.എൻ ഷംസീർ ഫോണിൽ വിയർത്തുകുളിച്ചത്. കെ.എം ഷാജഹാനെയും ഷാജർഖാനെയും സർക്കാരിനെതിരെ സംസാരിച്ചതിന്റെ പേരിൽ ജയിലിലടച്ചത് ശരിയോ എന്നതായിരുന്നു അവതാരകനായ ജിമ്മി ജെയിംസിന്റെ ചോദ്യം. ഈ വിഷയത്തിൽ ആർ.എംപി നേതാവ് കെ.കെ രമ, കോൺഗ്രസ് നേതാവ് വി എം സുധീരൻ എന്നിവർക്ക് പിന്നാലെയാണ് എ.എൻ ഷ്ംസീർ പ്രതികരണവുമായി ടെലഫോണിൽ എത്തിയത്. ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയിൽ കെ.എം ഷാജഹാനെയും ഷാജർഖാനെയുമൊക്കെ നിങ്ങൾക്ക് അറിയാവുന്നതാണല്ലോ എന്ന മറുചോദ്യവുമായാണ് ഷംസീർ ആരംഭിച്ചത്. എന്നാൽ ചോദ്യത്തിന് അവതാരകനായ ജിമ്മി മറുപടി അപ്രതീക്ഷിതമായി മറുപടി നൽകുകയായിരുന്നു. കെ.എം ഷാജഹാൻ ഇടുപക്ഷസഹയാത്രികനാണ്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരു
തിരുവനന്തപുരം: ഇടതു സഹയാത്രികനായ കെ.എം ഷാജഹാനെയും വിദ്യാഭ്യാസ പ്രവർത്തകൻ ഷാജർഖാനെയും അന്യായമായി ജയിലിലടച്ച സർക്കാർ നടപടിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ സി.പി.എം നേതാവ് എ.എൻ ഷംസീറിനെ വലിച്ചുകീറി ഒട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ ജിമ്മി ജെയിംസ്. ഇന്ന് രാവിലെ 10.30-ന് നടന്ന വാത്താവേളയിലാണ് എ.എൻ ഷംസീർ ഫോണിൽ വിയർത്തുകുളിച്ചത്.
കെ.എം ഷാജഹാനെയും ഷാജർഖാനെയും സർക്കാരിനെതിരെ സംസാരിച്ചതിന്റെ പേരിൽ ജയിലിലടച്ചത് ശരിയോ എന്നതായിരുന്നു അവതാരകനായ ജിമ്മി ജെയിംസിന്റെ ചോദ്യം. ഈ വിഷയത്തിൽ ആർ.എംപി നേതാവ് കെ.കെ രമ, കോൺഗ്രസ് നേതാവ് വി എം സുധീരൻ എന്നിവർക്ക് പിന്നാലെയാണ് എ.എൻ ഷ്ംസീർ പ്രതികരണവുമായി ടെലഫോണിൽ എത്തിയത്.
ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയിൽ കെ.എം ഷാജഹാനെയും ഷാജർഖാനെയുമൊക്കെ നിങ്ങൾക്ക് അറിയാവുന്നതാണല്ലോ എന്ന മറുചോദ്യവുമായാണ് ഷംസീർ ആരംഭിച്ചത്. എന്നാൽ ചോദ്യത്തിന് അവതാരകനായ ജിമ്മി മറുപടി അപ്രതീക്ഷിതമായി മറുപടി നൽകുകയായിരുന്നു. കെ.എം ഷാജഹാൻ ഇടുപക്ഷസഹയാത്രികനാണ്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പിന്നെ സിപിഎമ്മിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയുമാണ്. ഷാജർഖാൻ വിദ്യാഭ്യാസപ്രവർത്തകനും എസ്.യു.സി.ഐ നേതാവുമാണ്.
ഇതോടെ ഷംസീറിന് ഉത്തരംമുട്ടിത്തുടങ്ങി. ഇതിനിടെ, ഇവരെ എന്തിന് ജയിലിൽ അടച്ചെന്ന ചോദ്യം ജിമ്മി ആവർത്തിക്കുകയും ചെയ്തു. ഡി.ജി.പി ഓഫീസിന് മുന്നിൽ അവർ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നായി ഷംസീർ. എന്നാൽ ഈ ദൃശ്യങ്ങൾ സ്‌ക്രീനിൽ കാണിച്ച് നോക്കൂവെന്ന് ജിമ്മിയും. ഇതോടെ ഷംസീർ വിയർത്തു.
ഷാജഹാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നായി ജിമ്മി. ഷാജഹാനും ഷാജിർഖാനും പതിവ്പ്രശ്‌നക്കാരാണ് അതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് ഷംസീർ പറഞ്ഞു. അവർ എന്ത് പ്രശ്‌നമാണ് ഉണ്ടാക്കിയതെന്ന് അവതാരകൻ ആവർത്തിച്ചു.
അതെനിക്ക് അറിയില്ല. അത് പൊലീസാണ് പറയേണ്ടത്. അപ്പോൾ അതേക്കുറിച്ച് പറയാൻ ഷംസീർ അറിയില്ല അല്ലേ എന്നായി ജിമ്മി. ഷാജഹാന്റെ പൂർവചരിത്രമൊക്കെ പൊതുസമൂഹത്തിന് അറിയാമല്ലോ എന്ന ഷംസീറിന്റെ മറുപടിയിൽ ജിമ്മി ഇടപെട്ടു, ഷാജഹാനെ അറിയാം. അദ്ദേഹം മുന്മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇതോടെ ഷംസീറിന്റെ ഗ്യാസും പോയി. പതിവായി ചർച്ചകളിൽ പാർട്ടിയെ ന്യായീകരിക്കാൻ നോക്കി കുഴിയിൽച്ചാടിക്കുന്ന പതിവുരീതിയാണ് ഷംസീറിൽ നിന്നുണ്ടായത്.
ജിഷ്ണു പ്രണോയിയുടെ ഘാതകർക്കെതിരെ നടപടിയെടുക്കണമെന്നാവാശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ മതാവ് മഹിജയെ പൊലീസുകാർ മർദ്ദിച്ച സംഭവത്തിനിടെയാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാൻ, വിദ്യാഭ്യാസ പ്രവർത്തകനായ ഷാജർഖാൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. കോടതിയൽ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.