- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വെള്ളം സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിലും പോക്കറ്റ് കാലിയാകാം; നിശ്ചയിക്കപ്പെട്ട പരിധിയിൽ കൂടുതൽ വെള്ളം ഉപയോഗിച്ചാൽ പിഴ ഈടാക്കപ്പെടുന്ന നിയമം 2020 മുതൽ
ഡബ്ലിൻ: വെള്ളം സൂക്ഷിച്ചുപയോഗിച്ചെല്ലെങ്കിലും ഇനി പോക്കറ്റ് കാലിയായേക്കാം. കാരണം ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാൽ പിഴ ഈടാക്കുന്ന സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഒരു ലക്ഷം കുടുംബങ്ങളെ നിയമം നേരിട്ട് ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നിർത്തലാക്കപ്പെട്ട വാട്ടർ ചാർജ്ജ് മറ്റൊരു തരത്തിൽ തിരിച്ച് കൊണ്ടുവരികയാണ് സർക്കാർ ഇതിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്നത്ഇതോടെ വിമർശനം ഉയർന്നിട്ടുണ്ട്. പ്രത്യക്ഷത്തിൽ വാട്ടർ ബിൽ ഇല്ലാതിരിക്കുകയും എന്നാൽ പ്രവർത്തി തലത്തിൽ പിഴ അടക്കുന്നതിലൂടെ വാട്ടർബിൽ നൽകേണ്ടിയും വരുന്ന നിയമമാണ് വരാനിരിക്കുന്നത്. പിഴ അടക്കുന്നതിലൂടെ വാട്ടർ അഥോറിറ്റിയുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഓരോ കുടുംബത്തിനും വ്യത്യസ്ത അളവിൽ വെള്ളം ഉപയോഗിക്കാം. നിശ്ചിത പരിധിവിട്ടാൽ പിഴ ഈടാക്കപ്പെടുകയും ചെയ്യും. ഒരു വർഷം കൊണ്ട് ഐറിഷ് വാട്ടറിന് ലക്ഷക്കണക്കിന് യൂറോ വരുമാനം നേടിക്കൊ
ഡബ്ലിൻ: വെള്ളം സൂക്ഷിച്ചുപയോഗിച്ചെല്ലെങ്കിലും ഇനി പോക്കറ്റ് കാലിയായേക്കാം. കാരണം ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാൽ പിഴ ഈടാക്കുന്ന സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
ഒരു ലക്ഷം കുടുംബങ്ങളെ നിയമം നേരിട്ട് ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നിർത്തലാക്കപ്പെട്ട വാട്ടർ ചാർജ്ജ് മറ്റൊരു തരത്തിൽ തിരിച്ച് കൊണ്ടുവരികയാണ് സർക്കാർ ഇതിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്നത്ഇതോടെ വിമർശനം ഉയർന്നിട്ടുണ്ട്.
പ്രത്യക്ഷത്തിൽ വാട്ടർ ബിൽ ഇല്ലാതിരിക്കുകയും എന്നാൽ പ്രവർത്തി തലത്തിൽ പിഴ അടക്കുന്നതിലൂടെ വാട്ടർബിൽ നൽകേണ്ടിയും വരുന്ന നിയമമാണ് വരാനിരിക്കുന്നത്. പിഴ അടക്കുന്നതിലൂടെ വാട്ടർ അഥോറിറ്റിയുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഓരോ കുടുംബത്തിനും വ്യത്യസ്ത അളവിൽ വെള്ളം ഉപയോഗിക്കാം. നിശ്ചിത പരിധിവിട്ടാൽ പിഴ ഈടാക്കപ്പെടുകയും ചെയ്യും. ഒരു വർഷം കൊണ്ട് ഐറിഷ് വാട്ടറിന് ലക്ഷക്കണക്കിന് യൂറോ വരുമാനം നേടിക്കൊടുക്കുന്നതാണ് പദ്ധതി.