ദോഹ : യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ വൺ ഗ്ലോബൽ മീഡിയ പബ്ലിഷേഴ്സിന്റെ 2018 ലെ ഖത്തറിലെ മോസ്റ്റ് ഔട്ട്സ്റ്റാന്റിങ് അഡൈ്വർട്ടൈസിങ് & ഈവന്റ് മാനേജ്മെന്റ് കമ്പനിക്കുള്ള പുരസ്‌കാരം മീഡിയ പ്ലസിന്ഗൾഫ് വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി ബന്ധപ്പെടാൻ അവസരമൊരുക്കുന്ന ബിസിനസ് കാർഡ് ഡയറക്ടറി, കല മാനവ സംസ്‌കൃതിയുടെ സംരക്ഷണത്തിനും വളർച്ചാവികാസത്തിനു മുതകുന്നതായിരിക്കണമെന്ന കാഴ്‌ച്ചപ്പാടോടെയുള്ള വിവിധ ഈവന്റ് മാനേജ്മെന്റ് പരിപാടികൾ, ഖത്തറിലെ ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തർ മലയാളി മാന്വൽ, ഖത്തറിലെ വ്യാപാര രംഗത്ത് ശ്രദ്ധേയരായ മലയാളികളെ പരിചയപ്പെടുത്തുന്ന വിജയമുദ്ര, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് സ്നേഹ സന്ദേശം കൈമാറാനും, ഈദിന്റെ ചൈതന്യം നിലനിർത്താനും സഹായകരമായ പെരുന്നാൾ നിലാവ്, സാമൂഹ്യ രംഗത്ത് പ്രധാനപ്പെട്ട എല്ലാ ദിനങ്ങളിലും സംഘടിപ്പിക്കുന്ന പ്രത്യേക ബോധവൽക്കരണ പരിപാടികൾ, എന്നിവയാണ് മീഡിയ പ്ലസിനെ തേടി ഈ അംഗീകാരമെത്താൻ കാരണമായത്.

ഏത് മേഖലയിലും അനുകരണങ്ങൾ ഒഴിവാക്കി പുതുമകൾ അവതരിപ്പിച്ചാൽ അത് സ്വീകരിക്കുമെന്നാണ് ഈ അംഗീകാരങ്ങൾ തെളിയിക്കുന്നതെന്ന് മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.