- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം, ബഡായി നിർത്തൂ; കോവിഡ് വാക്സിൻ സൗജന്യമായി വേണ്ട; താനും ഭാര്യയും സൗജന്യ വാക്സിന് അർഹരല്ല; മാംഗ്ലൂരിലെ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കി വാക്സിനെടുത്തെന്ന് അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. അർഹരായവർക്ക്, പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം കോവിഡ് വാക്സിൻ സൗജന്യമായി നൽകിയാൽ മതിയെന്നാണ് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റിന്റെ വാക്കുകൾ.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. താനും ഭാര്യയും സൗജന്യവാക്സിന് അർഹരല്ല എന്ന ബോധ്യമുള്ളതുകൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിൻ സ്വീകരിച്ചതെന്നും അദ്ദേഹം എഫ് ബി പോസ്റ്റിൽ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്! ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ് മുമ്പ് ഞാൻ ങജ ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ... ഡോ: മന്മോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.' കുക്കിംങ്ങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ? പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ ...
ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?'ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ല
എന്നാൽ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു.
അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി. അതാണ് ആഖജ സർക്കാറിന്റെ ഉജ്ജ്വൽ യോജന പദ്ധതി അതുവഴി പാപങ്ങളിൽ പാവങ്ങൾക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നൽകിതുടങ്ങി... 10 കോടിയലധികം കുടുംബങ്ങൾക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു. സമ്പന്നർക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല
എത്ര ധീരമായ മോദിടച്ചുള്ള സാമ്പത്തികശാസ്ത്രം ഇന്ത്യയിലെ ഓയിൽ കമ്പനികൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാൻ ഇടത്തരക്കാർ
മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്.
ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളിൽതട്ടി പറയട്ടെ
ഞങ്ങൾ സബ്സിഡിക്ക് അർഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ്. ഇക്കുറി കോവിഡ് വാക്സിൻ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്..മംഗ്ലൂരു ഗങഇ ആശുപത്രിയിൽ നിന്ന് 250 രൂപ നൽകിയാണ്.
മറുനാടന് ഡെസ്ക്