- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാ അമൃതാനന്ദമയി ദേവിക്ക് ഫ്രഞ്ച് പുരസ്കാരങ്ങൾ
അമ്മയുടെ യൂറോപ്യൻ സന്ദർശനത്തിന്റെ 30 ാം വാർഷികാഘോഷ വേളയിൽ ഫ്രാൻസിലെ സോൾജിയേഴ്‌സ് ഓഫ് പീസ് അസോസിയേഷന്റെ ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവിശ്വപൗരന്മാർക്ക് നൽകുന്ന പരമോന്നുത ബഹുമതിയായ കമ്മമ്മറേറ്റീവ് ഗോൾഡ് മെഡൽ ഫോർ പീസ്പുരസ്‌കാരം ഫ്രാൻസിലെ ടൗലൂണിൽ വെച്ച്അമ്മയ്ക്ക് നൽകി ആദരിച്ചു. ഐക്യരാഷ്ട്ര സഭയുടെ കീഴിൽയുദ്ധമേഖലകളിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര തലത്തിലുള്ള സൈന്നികരുടെസംഘടനയാണ് സോൾജിയേഴ്‌സ് ഓഫ് പീസ്.തദവസരത്തിൽ തന്നെ ഫ്രാൻസിലെ മാർസൽ തലസ്ഥാനമായുള്ള ആൽപ്‌സ് പ്രവിശ്യയുടെ പ്രസിഡന്റിന്റെപ്രവിശ്യാ പുരസ്‌കാര മെഡലും അമ്മയ്ക്ക് നൽകി ആദരിക്കുകയുണ്ടായി. മൂന്നു പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ആദ്ധ്യാത്മകതയ്ക്കും മാനവസേവയ്ക്കും അമ്മ നൽകിയ നിസ്വാർഥ സേവനത്തിന്റെഅംഗീകാരമായാണ് അമ്മയുടെ 30 ാം യൂറോപ്യൻ പര്യടനത്തിന്റെ വാർഷികത്തിൽ മേല്പറഞ്ഞ രണ്ടുഅവാർഡുകളും ഫ്രഞ്ച് ജനത നൽകി ആദരിച്ചത്. പുരസ്‌കാരദാന ചടങ്ങിൽ വെച്ച് സോൾജിയേഴ്‌സ് ഓഫ് പീസ്പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ലോറന്റ് അട്ടർബയ് റു തന്റെ പ
അമ്മയുടെ യൂറോപ്യൻ സന്ദർശനത്തിന്റെ 30 ാം വാർഷികാഘോഷ വേളയിൽ ഫ്രാൻസിലെ സോൾജിയേഴ്‌സ് ഓഫ് പീസ് അസോസിയേഷന്റെ ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവിശ്വപൗരന്മാർക്ക് നൽകുന്ന പരമോന്നുത ബഹുമതിയായ കമ്മമ്മറേറ്റീവ് ഗോൾഡ് മെഡൽ ഫോർ പീസ്പുരസ്‌കാരം ഫ്രാൻസിലെ ടൗലൂണിൽ വെച്ച്അമ്മയ്ക്ക് നൽകി ആദരിച്ചു.
ഐക്യരാഷ്ട്ര സഭയുടെ കീഴിൽയുദ്ധമേഖലകളിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര തലത്തിലുള്ള സൈന്നികരുടെസംഘടനയാണ് സോൾജിയേഴ്‌സ് ഓഫ് പീസ്.തദവസരത്തിൽ തന്നെ ഫ്രാൻസിലെ മാർസൽ തലസ്ഥാനമായുള്ള ആൽപ്‌സ് പ്രവിശ്യയുടെ പ്രസിഡന്റിന്റെപ്രവിശ്യാ പുരസ്‌കാര മെഡലും അമ്മയ്ക്ക് നൽകി ആദരിക്കുകയുണ്ടായി. മൂന്നു പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ആദ്ധ്യാത്മകതയ്ക്കും മാനവസേവയ്ക്കും അമ്മ നൽകിയ നിസ്വാർഥ സേവനത്തിന്റെഅംഗീകാരമായാണ് അമ്മയുടെ 30 ാം യൂറോപ്യൻ പര്യടനത്തിന്റെ വാർഷികത്തിൽ മേല്പറഞ്ഞ രണ്ടുഅവാർഡുകളും ഫ്രഞ്ച് ജനത നൽകി ആദരിച്ചത്.
പുരസ്‌കാരദാന ചടങ്ങിൽ വെച്ച് സോൾജിയേഴ്‌സ് ഓഫ് പീസ്പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ലോറന്റ് അട്ടർബയ് റു തന്റെ പ്രഭാഷണത്തിൽഅമ്മയുടെ ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും യുദ്ധമേഖലകളിൽതങ്ങളുടെ സൈന്നികർ അഭിമുഖീകരിക്കുന്ന വിഷമതകൾക്ക് അമ്മയുടെ ദർശനവും സ്വാന്ത്വനവാക്കുകളും ഏറെആശ്വാസകരമാണെന്നും പറഞ്ഞു.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവിടം മനുഷ്യ ഹൃദയങ്ങളിൽ തന്നെയാണെന്ന ആത്യന്തിക സത്യം നമ്മൾഅമ്മയുടെ ജീവിതത്തിൽ നിന്ന് തിരിച്ചറിയുന്നു വെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. അമ്മയും ഞങ്ങളെപ്പോലെ തന്നെ ഒരു പടയാളിയാണെന്നും, അത് സമാധാനത്തിന്റെയും ഉറവവറ്റാത്ത സ്‌നേഹത്തിന്റെയും പടയാളിയാണെന്നും അമ്മയെ വിശ്വസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയുംദൂതയായി നമുക്ക് അവരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ ആദ്യത്തെ യൂറോപ്യൻ സന്ദർശനം 1987 ൽ ആയിരുന്നു, അന്നു മുതൽ അമ്മ എല്ലാവർഷവും ഇവിടെവരുന്നുണ്ടെന്നും , വിശ്വത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഭക്തജനങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് അമ്മരാജ്യത്തുംവിദേശ രാജ്യങ്ങളിലും വർഷാവർഷം പര്യടനം നടത്തുന്നതെന്നും മാതാ അമൃതാനന്ദമയി മഠംവൈസ്‌ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിച്ചു.യൂറോപ്യൻ പര്യടനത്തിൽ അമ്മ ജർമ്മനി, ഫ്രാൻസ്,സ്വിറ്റ്‌സർ ലാന്റ്, ഇറ്റലി, ഇംഗ്ലണ്ട്, നെതർലാന്റ്‌സ്,ഫിൻലാന്റ്, എന്നീ രാജ്യങ്ങളിലെ വിവിധ പട്ടണങ്ങൾ സന്ദർശിക്കുകയും അമ്മയുടെ അമൃത വചനങ്ങൾ കൊണ്ട്ലക്ഷോപലക്ഷം ജനങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തു വരുന്നു. വരുന്ന ഡിസംബർ 6 ാം തീയതിസ് പെയിനിലെവലാൻസിയയിൽ വെച്ച് അമ്മയുടെ ഈ വർഷത്തെ യൂറോപ്യൻ പര്യടനം പൂർത്തിയാകും.