- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിശൈത്യത്തെ വരവേൽക്കാൻ ഒരുങ്ങിക്കൊള്ളുക; കനത്ത മഞ്ഞുവീഴ്ചയും ബ്ലാക്ക് ഐസും യാത്ര ദുരിതമാക്കും, താപനില മൈനസ് നാലുവരെ താഴും
ഡബ്ലിൻ: വരും ദിവസങ്ങളിൽ രാജ്യം മഞ്ഞിൽ കുളിക്കുമെന്ന് മെറ്റ് ഐറീൻ പ്രവചനം. അയർലണ്ട് അതിശൈത്യത്തിന്റെ പിടിയിൽ അമരുന്ന ദിവസങ്ങളായിരിക്കും വരാനുള്ളത്. താപനില മൈനസ് നാലു വരെ താഴുമെന്നും മഞ്ഞുവീഴ്ച അതിശക്തമായി തുടരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ശക്തമായി ആഞ്ഞുവീശുന്ന കാറ്റിൽ രാജ്യമെമ്പാടും തണുത്തുവിറയ്ക്കുമെന്നാണ് മെറ്റ്
ഡബ്ലിൻ: വരും ദിവസങ്ങളിൽ രാജ്യം മഞ്ഞിൽ കുളിക്കുമെന്ന് മെറ്റ് ഐറീൻ പ്രവചനം. അയർലണ്ട് അതിശൈത്യത്തിന്റെ പിടിയിൽ അമരുന്ന ദിവസങ്ങളായിരിക്കും വരാനുള്ളത്. താപനില മൈനസ് നാലു വരെ താഴുമെന്നും മഞ്ഞുവീഴ്ച അതിശക്തമായി തുടരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
ശക്തമായി ആഞ്ഞുവീശുന്ന കാറ്റിൽ രാജ്യമെമ്പാടും തണുത്തുവിറയ്ക്കുമെന്നാണ് മെറ്റ് ഐറീൻ പറയുന്നത്. ഒട്ടുമിക്ക മേഖലയിലും താപനില പൂജ്യത്തിനു താഴെ പോകും. പരക്കെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നതിനാൽ വാഹനങ്ങളുമായി പുറത്തു പോകുന്നവർ അതീവജാഗ്രത പാലിക്കണം. റോഡിലുടനീളം മഞ്ഞിന്റെ പാളികൾ വീണുകിടക്കുന്നതിനാൽ അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. പ്രത്യേകിച്ച് ഉൾറോഡുകളിൽ.
ഇന്നു മുതൽ ഞായറാഴ്ച വരെയാണ് കാറ്റും മഞ്ഞുവീഴ്ചയും പ്രവചിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ആലിപ്പഴം പെയ്യാനും സാധ്യതയുണ്ട്.
വാട്ടർഫോർഡ്, കോർക്ക്, കെറി, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിലുള്ള റോഡുകളിലാണ് ബ്ലാക്ക് ഐസ് ശല്യം രൂക്ഷമാകാൻ സാധ്യതയുള്ളത്. നാലു ഡിഗ്രി സെൽഷ്യസ് ആയിരിക്കും പകൽ ഇവിടങ്ങളിൽ. പിന്നീട് അത് പൂജ്യത്തിനും താഴെയാകും. ശക്തമായി വീശിയടിക്കുന്ന കാറ്റാണ് മഞ്ഞ് വീഴ്ചയ്ക്ക് ആക്കം കൂട്ടുന്നത്. ഞായറാഴ്ചയ്ക്കു ശേഷം ചെറു തോതിൽ മഴയും പെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
അടുത്താഴ്ച മുഴുവനും കാറ്റിന്റെ ശല്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇനിയുള്ള ഒരാഴ്ചക്കാലം തണുപ്പിന്റെ ആധിക്യം വർധിക്കുമെന്നാണ് കരുതുന്നത്.