- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
45 മിനിട്ട് ഉറങ്ങിയാൽ അഞ്ചിരട്ടി ഓർമശക്തി ലഭിക്കും; പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികളെ മറക്കാതെ ഇടയ്ക്കിടെ ഉറക്കുക
ഏറെ നേരത്തെ അധ്വാനത്തിനു ശേഷം ചെറിയൊരു മയക്കം നമുക്ക് എത്രത്തോളം ഉന്മേഷം പകരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മതിയായ ഉറക്കം കിട്ടാത്തത് പലരോഗങ്ങൾക്കും കാരണമാകും എന്നും നമുക്ക് അറിയാം. ഉറക്കം ആവശ്യത്തിന് കിട്ടാത്തത് ശരീരത്തിന്റെ ഉന്മേഷക്കുറവിനും അതുവഴി ആരോഗ്യം ക്ഷയിക്കുന്നതിലേക്കും നയിക്കും. എന്നാൽ നല്ല ഉറക്കം ഓർമയ്ക്ക് ത
ഏറെ നേരത്തെ അധ്വാനത്തിനു ശേഷം ചെറിയൊരു മയക്കം നമുക്ക് എത്രത്തോളം ഉന്മേഷം പകരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മതിയായ ഉറക്കം കിട്ടാത്തത് പലരോഗങ്ങൾക്കും കാരണമാകും എന്നും നമുക്ക് അറിയാം. ഉറക്കം ആവശ്യത്തിന് കിട്ടാത്തത് ശരീരത്തിന്റെ ഉന്മേഷക്കുറവിനും അതുവഴി ആരോഗ്യം ക്ഷയിക്കുന്നതിലേക്കും നയിക്കും. എന്നാൽ നല്ല ഉറക്കം ഓർമയ്ക്ക് തെളിച്ചമുണ്ടാക്കുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഗവേഷകർ ഇപ്പോൾ. ഇടയ്ക്ക് 45 മിനിട്ട് നേരത്തെ ഉറക്കം ഓർമശക്തി അഞ്ചിരട്ടി വർധിപ്പിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം.
ഏറെ നേരം ഇരുന്നു പഠിക്കുന്ന കുട്ടികളെ ഇടയ്ക്കിടെ ഉറക്കുന്നത് അവരുടെ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്. 45 മിനിട്ട് നേരത്തെ ഉറക്കം യഥാർഥത്തിൽ മെമ്മറി ബൂസ്റ്റർ ആയി പ്രവർത്തിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ജർമനിയിലെ സാർലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഉറക്കത്തിന്റെ ഈ മാജിക് കണ്ടെത്തിയിരിക്കുന്നത്. ഉറക്കം ഓർമശക്തി അഞ്ചിരട്ടിയാക്കുമെന്ന് തെളിയിക്കാൻ അവർ കുറച്ചു പേരെ പഠനത്തിന് വിധേയരാക്കി. ഇവരെ 90 ഒറ്റവാക്കുകളും പരസ്പരബന്ധമില്ലാത്ത 120 വാക്കുകളും പഠിപ്പിച്ചു. ഈ വാക്കുകൾ പഠിച്ച ശേഷം കുറച്ചു പേരേ ഡിവിഡി കാണാൻ നിർദേശിച്ചു. മറ്റുള്ളവരെ ഉറങ്ങാൻ വിട്ടു. ഇതിൽ ഉറങ്ങിയവർ മറ്റുള്ളവരേക്കാൾ കൂടുതലായി വാക്കുകൾ പിന്നീട് ഓർമയിൽ നിന്നെടുത്തു പറഞ്ഞുവെന്ന് ന്യൂറോബയോളജി ഓഫ് ലേണിങ് ആൻഡ് മെമ്മറി ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
ഉറക്കത്തിനിടെ സ്ലിപ് സ്പിൻഡിൽസ് എന്ന തലച്ചോറിന്റെ ഭാഗങ്ങൾ പ്രവർത്തിച്ച് പുതുതായി ഗ്രഹിച്ച വിവരങ്ങളെ ചിട്ടയായി അടുക്കി വയ്ക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ പഠനശേഷവും മറ്റും 45 മിനിട്ട് മുതൽ ഒരു മണിക്കൂർ നീളുന്ന ഉറക്കം പഠിച്ച വസ്തുക്കൾ പിന്നീട് ഓർത്തെടുക്കുന്നതിന് സഹായകമാകും എന്നാണ് പ്രഫസർ ഏക്‌സൽ മെക്ലിംഗർ പറയുന്നത്. പഠിക്കുന്ന കുട്ടികൾക്ക് ഏറ്റവും ഉപകാരപ്രദമാണ് ഇത്തരത്തിലുള്ള ചെറിയ മയക്കങ്ങൾ എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടികളെ ഇടയ്ക്കിടെ ഉറക്കാൻ ശ്രദ്ധിക്കുക. അത് അവരുടെ ഓർമശക്തിയെ അഞ്ചിരട്ടി വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.