- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇന്ത്യയിൽ ബീഫല്ല നിരോധിച്ചിരിക്കുന്നത്; ബീഫ് വിപണിയിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് നിരോധിച്ചിരിക്കുന്നത്; പകരം നമുക്ക് മക് ഡൊനാൾഡ് ബീഫ് ആകാം; റിലയൻസ് ബീഫ് ആകാം; അദാനി ബ്രാന്റഡ് ബീഫ് ആകാം; പതഞ്ജലി ബീഫുമാകാം: ബീഫ് വിവാദത്തെ കുറിച്ച് ഒരു വൈദികൻ പറയുന്നത്
ആരു പറഞ്ഞു ബീഫ് നിരോധിച്ചെന്ന്? ഇന്ത്യയിൽ ബീഫല്ല നിരോധിച്ചിരിക്കുന്നത്. ബീഫ് വിപണിയിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് നിരോധിച്ചിരിക്കുന്നത്. ബീഫ് നാട്ടിൻ പുറത്തും ചന്തകളിലും ലഭ്യമായിക്കൊണ്ടിരുന്ന അവസ്ഥയെയാണ് നിരോധിച്ചിരിക്കുന്നത്. ഇന്ത്യയിൽ സുലഭമായ നല്ല മാട്ടിറച്ചിയെയാണ് നിരോധിച്ചിരിക്കുന്നത്. പകരം നമുക്ക് മക് ഡൊനാൾഡ് ബീഫ് ആകാം. റിലയൻസ് ബീഫ് ആകാം. അദാനി ബ്രാന്റഡ് ബീഫ് ആകാം. പതഞ്ജലി ബീഫുമാകാം! ഇത് മനസിലാക്കാൻ ബഹുദൂരം ചിന്തിക്കേണ്ടതില്ല. സാമാന്യബുദ്ധി കൊണ്ട് ഈ വിവാദത്തിനകത്തെ വസ്തുതകളെ ഒന്നു പരിശോധിച്ചാൽ മതി. കേന്ദ്ര സർക്കാരിന്റെ മൃഗക്ഷേമ വകുപ്പ് പുറത്തിക്കിയതായി പറയുന്ന ഉത്തരവിൽ അറവിനായി കാലികളെ വില്ക്കുന്നതിനേ നിരോധനമുള്ളൂ. അറവിന് നിരോധനമില്ല. അറവിനായി കാലികളെ വളർത്തുന്നതിനും നിരോധനമില്ല. വളർത്തിയ കാലികളെ ഇറച്ചിയായി വില്ക്കുന്നതിനും നിരോധനമില്ല; ഇറച്ചി ഭക്ഷിക്കുന്നതിനും നിരോധനമില്ല. ചുരുക്കത്തിൽ ഇറച്ചിക്കായി കോഴികളെ ഫാമിൽ വളർത്തി കശാപ്പുചെയ്ത് കോഴിയിറച്ചി വില്ക്കുന്നതു പോലെ ഇറച്ചിക്
ആരു പറഞ്ഞു ബീഫ് നിരോധിച്ചെന്ന്? ഇന്ത്യയിൽ ബീഫല്ല നിരോധിച്ചിരിക്കുന്നത്. ബീഫ് വിപണിയിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് നിരോധിച്ചിരിക്കുന്നത്. ബീഫ് നാട്ടിൻ പുറത്തും ചന്തകളിലും ലഭ്യമായിക്കൊണ്ടിരുന്ന അവസ്ഥയെയാണ് നിരോധിച്ചിരിക്കുന്നത്. ഇന്ത്യയിൽ സുലഭമായ നല്ല മാട്ടിറച്ചിയെയാണ് നിരോധിച്ചിരിക്കുന്നത്.
പകരം നമുക്ക് മക് ഡൊനാൾഡ് ബീഫ് ആകാം. റിലയൻസ് ബീഫ് ആകാം. അദാനി ബ്രാന്റഡ് ബീഫ് ആകാം. പതഞ്ജലി ബീഫുമാകാം! ഇത് മനസിലാക്കാൻ ബഹുദൂരം ചിന്തിക്കേണ്ടതില്ല. സാമാന്യബുദ്ധി കൊണ്ട് ഈ വിവാദത്തിനകത്തെ വസ്തുതകളെ ഒന്നു പരിശോധിച്ചാൽ മതി.
കേന്ദ്ര സർക്കാരിന്റെ മൃഗക്ഷേമ വകുപ്പ് പുറത്തിക്കിയതായി പറയുന്ന ഉത്തരവിൽ അറവിനായി കാലികളെ വില്ക്കുന്നതിനേ നിരോധനമുള്ളൂ. അറവിന് നിരോധനമില്ല. അറവിനായി കാലികളെ വളർത്തുന്നതിനും നിരോധനമില്ല. വളർത്തിയ കാലികളെ ഇറച്ചിയായി വില്ക്കുന്നതിനും നിരോധനമില്ല; ഇറച്ചി ഭക്ഷിക്കുന്നതിനും നിരോധനമില്ല.
ചുരുക്കത്തിൽ ഇറച്ചിക്കായി കോഴികളെ ഫാമിൽ വളർത്തി കശാപ്പുചെയ്ത് കോഴിയിറച്ചി വില്ക്കുന്നതു പോലെ ഇറച്ചിക്കായി മാടുകളെ വളർത്തി കശാപ്പുചെയ്ത് ബീഫ് വില്ക്കാം. കോഴി വളർത്തൽ സാധാരണക്കാർക്ക് കഴിയുമെങ്കിൽ ബീഫ് വിപണിയിൽ കൈവയ്ക്കാൻ ആഗോള ഭീമൻ കോർപ്പറേറ്റുകൾക്കേ കഴിയൂ.
അമേരിക്കയിലും യൂറോപ്പിലും നിലവിൽ ബീഫ് നല്കുന്നത് കോർപ്പറേറ്റുകൾ തന്നെയാണ്. ഏറ്റവുമധികം കന്നുകാലികളുള്ള ഇന്ത്യാ രാജ്യത്തെ ബീഫ് ലഭ്യതയെ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് ആ വിപണിയെ തീറെഴുതി കൊടുക്കണമെങ്കിൽ മോദി സർക്കാർ മറ്റെന്താണ് ചെയ്യേണ്ടത്?
ആഭ്യന്തരമായി ബീഫ് ഇത്രയേറെ ലഭ്യമായ രാജ്യത്തെ ബീഫ് കയറ്റുമതിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാക്കി ബഹുരാഷ്ട്ര ഭീമന്മാരെ സഹായിക്കാൻ 'അച്ഛെ ദിൻ' സർക്കാരിന് ഈ ഉത്തരവിനപ്പുറം എന്താണ് ചെയ്യാനാവുക? പാർലമെന്റിലവതരിപ്പിച്ചാൽ ചോദ്യങ്ങളുണ്ടാകും; സംസ്ഥാനങ്ങളോടു ആരാഞ്ഞാൽ വിയോജിപ്പുകളുണ്ടാകും; സംസ്ഥാനങ്ങൾക്കു സ്വാതന്ത്ര്യം നല്കിയാൽ ഇക്കാര്യം നടപ്പിലാക്കാൻ തടസ്സങ്ങളുണ്ടാകും.
അതിനാൽ ഡീമോണിറ്റൈസേഷൻ വഴി കോർപ്പറേറ്റുകൾക്കും ബാങ്കുകൾക്കും അളവറ്റ കൊള്ളവഴികൾ തുറന്നുകൊടുത്തതുപോലെ ബീഫ് വിപണിയെ ആഭ്യന്തരമായി തകർത്തു കൊണ്ട് കോർപ്പറേറ്റുകളെ അതേല്പിച്ചു കൊടുക്കുന്ന മോദി സർക്കാരിന്റെ നിലവിലുള്ള 'അച്ഛേദിൻ' നയങ്ങളേ ഇതിലും പിന്തുടർന്നിട്ടുള്ളൂ.
ഹിന്ദുത്വ വാദികളും പശു സംരക്ഷകരും അവർക്കനുകൂലമായി വാദിച്ചുകൊള്ളും. തെരുവിൽ യുദ്ധവും ചെയ്തുകൊള്ളും. മൃഗസ്‌നേഹികൾ അവരുടെ പങ്കും നിർവഹിച്ച് തെരുവിൽ നേരിട്ടു കൊള്ളും. ആർ എസ് എസും സംഘികളും ഹിന്ദു വത്ക്കരണത്തിൽ സന്തുഷ്ടരായി വാളും വടിയുമായി രംഗം സംരക്ഷിച്ചു കൊള്ളും.
അതിന്റെയെല്ലാം മറവിൽ ഇവിടെ ഒരു ബീഫ് മാർക്കറ്റ് രൂപം കൊള്ളുകയും ചെയ്തുകൊള്ളും. നല്ല കാലം മോദി ഭരണത്തിൽ നാട്ടുകാർക്കല്ലല്ലോ, അംബാനിമാർക്കല്ലേ, അദാനിമാർക്കല്ലേ. ഇനി ഇത് മക് ഡൊനാൾഡിനും മറ്റു ഭീമന്മാർക്കും കിട്ടും. മാളുകളിൽ നിന്ന് ടിന്നിലടച്ചും ബ്രാന്റഡ് പായ്ക്കുകളിലും ബീഫ് നമുക്കു കിട്ടും. ബീഫ് വില്ക്കുന്നതോ ആഹരിക്കുന്നതോ മോദി സർക്കാർ വിലക്കിയിട്ടില്ലല്ലോ...
(സമകാലീന വിഷയങ്ങളിൽ പ്രതികരിക്കുന്ന ഫാ. വിൻസെന്റ് പെരേപ്പാടൻ ഫേസ്‌ബുക്കിൽ കുറിച്ചത്)