- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു താരദമ്പതിമാർകൂടി വേർപിരിയലിന്റെ വക്കിൽ; നടനോട് പിണങ്ങിയ നടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായി റിപ്പോർട്ട്
മുംബൈ: താരവിവാഹങ്ങളും അവരുടെ വേർപിരിയലുകളുമാണ് സിനിമാ ലോകത്തെ ചൂടേറിയ ഗോസിപ്പുകൾ. ബോളിവുഡിൽ ഇപ്പോൾ മറ്റൊരു താരദമ്പതിമാർ വേർപിരിയലിന്റെ വക്കിലാണെന്നതാണ് ചർച്ചാവിഷയം. കഥയിലെ നായകനും നായികയുമാരെന്ന് വ്യക്തമാക്കാതെ ടൈംസ് ഓഫ് ഇന്ത്യ പൊട്ടിച്ച ബോംബാണ് ബോളിവുഡിലെ യുവ ദാമ്പത്യങ്ങളിലേക്കെല്ലാം ഊഹാപോഹങ്ങൾ കടന്നുചെല്ലാൻ വഴിയൊരുക്ക
മുംബൈ: താരവിവാഹങ്ങളും അവരുടെ വേർപിരിയലുകളുമാണ് സിനിമാ ലോകത്തെ ചൂടേറിയ ഗോസിപ്പുകൾ. ബോളിവുഡിൽ ഇപ്പോൾ മറ്റൊരു താരദമ്പതിമാർ വേർപിരിയലിന്റെ വക്കിലാണെന്നതാണ് ചർച്ചാവിഷയം. കഥയിലെ നായകനും നായികയുമാരെന്ന് വ്യക്തമാക്കാതെ ടൈംസ് ഓഫ് ഇന്ത്യ പൊട്ടിച്ച ബോംബാണ് ബോളിവുഡിലെ യുവ ദാമ്പത്യങ്ങളിലേക്കെല്ലാം ഊഹാപോഹങ്ങൾ കടന്നുചെല്ലാൻ വഴിയൊരുക്കിയത്.
ബോളിവുഡിലെ പ്രമുഖ താരദാമ്പത്യങ്ങളിലൊന്നാണ് വേർപിരിയലിന്റെ വക്കിലെത്തി നിൽക്കുന്നതെന്ന് വാർത്തയിൽ പറയുന്നു. ഭർത്താവും ഭാര്യയും തമ്മിൽ യാതൊരു ബന്ധവുമില്ലാതായിട്ട് മാസങ്ങളായി. ഭർത്താവിനോട് പിണങ്ങിയ നായിക സ്വന്തം വീട്ടിലാണ് രാത്രിവാസമെന്നും വാർത്തയിൽപ്പറയുന്നു. എന്നാൽ, ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ അവർ കരുതൽ എടുക്കുന്നുമുണ്ട്.
രാത്രികാലങ്ങളിൽ സ്വന്തം വീട്ടിലെത്തുന്ന നടി, പുലർച്ചെതന്നെ ഭർതൃഗൃഹത്തിലെത്തുകയും കുട്ടികളെ തയ്യാറാക്കി സ്‌കൂളിലേക്ക് അയക്കുകയും ചെയ്യുന്നു. പലപ്പോഴും അവരെ സ്‌കൂളിൽ എത്തിക്കുന്നതും നടി സ്വന്തം കാറിലാണ്. കുട്ടികൾ തിരിച്ചുവരുന്നതുവരെ ഭർതൃവീട്ടിൽ തങ്ങുന്ന നടി, അവരുടെ എല്ലാക്കാര്യവും നോക്കിയശേഷമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്.
ഇരുവരും വേർപിരിയലിന്റെ വക്കിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നൽകുന്ന സൂചന. നടനും നടിയും തമ്മിൽ ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമവും ഉണ്ടാകുന്നില്ല. തന്റെ മക്കളുടെ ഭാവിയെക്കരുതി ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ വാർത്തയാകാതിരിക്കാൻ നടി മുൻകരുതലുകളെടുകയും ചെയ്യുന്നുണ്ട്.