- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർ ലിംഗത്തിൽ പെട്ടവരുമായി ഒരു തരത്തിലുമുള്ള സൗഹാർദ്ദവും പാടില്ല; എതിർലിംഗക്കാരുമായി ചാറ്റ് ചെയ്താൽ പങ്കാളി അറിയണം; സോഷ്യൽ മീഡിയയിലെ പഞ്ചാരയടിയില്ല; എതിർലിംഗക്കാർ മത്രമുള്ളിടത്ത് ഒറ്റയ്ക്കായികൂട; വിവാഹബന്ധം നിലനിർത്താൻ ഒരു ദമ്പതികൾ ഒപ്പിട്ട കരാർ ഇങ്ങനെ
കാലിഫോർണിയ: ദാമ്പത്യ ബന്ധങ്ങൾക്ക് ആയുസ്സ് കുറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. വിവാഹമോചനം തേടുന്നവരുടെഎണ്ണം അനുദിനം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ തന്റെ വിവാഹത്തിനായി ഭർത്താവുമായി ഉണ്ടാക്കിയ ഉടമ്പടി പുറത്തുവിട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർശന നിബന്ധനകളുള്ള ഒരു കരാറിലാണ് ഇരുവരും ഒപ്പു വച്ചിരിക്കുന്നത്. കാലിഫോർണിയയിൽ താമസീക്കുന്ന സാക് മെക്ഫേഴസണും ബെയ്ലിയും വിവാഹം കഴിച്ചിട്ട് മൂന്നു വർഷങ്ങളാകുന്നു, ഒന്നരവയസ്സുള്ള ഒരു മകളും അവർക്കുണ്ട്. വിവാഹജീവിതം സുഗമമായി മുന്നോട്ട് പോകാൻ കർശന നിയമങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബെയ്ലി പറയുന്നത്.
മറ്റുള്ളവർ ഈ നിബന്ധനകൾ കേട്ടാൽ കോപിക്കുമെന്നാണ് 2.1 മില്യൺ ആളുകൾ കണ്ട വീഡിയോയിൽ ഇവർ പറയുന്നത്. ''എനിക്കും എന്റെ ഭർത്താവിനുമായി ഞങ്ങൾ ഉണ്ടാക്കിയ മറ്റുള്ളവരെ കുപിതരാക്കുന്ന നിയമങ്ങൾ'' എന്ന ശീർഷകത്തോടെയാണ് അവർ ആദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ നിയമം, രണ്ടുപേർക്കും എതിർലിംഗത്തിൽ പെടുന്ന സുഹൃത്തക്കൾ ഉണ്ടാകരുത് എന്നതാണ്. അതുപോലെ തൊഴിലിടത്തോ മറ്റൊ എതിർലിംഗത്തിൽഉള്ളവർക്കിടയിൽ ഒറ്റക്ക് കഴിയുവാനും പാടില്ല.
നിബന്ധനകൾ ഇതുകൊണ്ട് തീരുന്നില്ല. എതിർലിംഗത്തിൽ പെടുന്നവർക്ക് സന്ദേശങ്ങൾ അയയ്ക്കുമ്പോൾ അത് നിർബന്ധമായും പങ്കാളി അറിഞ്ഞു മാത്രമേ ചെയ്യുവാൻ പാടുകയുള്ളു. അതുപോലെ എതിർലിംഗത്തിൽ പെടുന്നവരുടെ, ഏറെ പ്രകോപനം സൃഷ്ടിക്കുന്ന സാമൂഹ്യമാധ്യമ പേജുകൾ സന്ദർശിക്കരുത് എന്നും അതിൽ പറയുന്നു. മാത്രമല്ല, ഇരുവരും പരസ്പരം പ്രഥമ പരിഗണന നൽകണം, അതും രക്ഷകർത്താക്കൾക്കും അപ്പുറം. അതുപോലെ അശ്ലീല ചിത്രങ്ങൾ കാണുന്നത് പാടെ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്.
2.1 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടെങ്കിലും 88,700 ലൈക്കുകൾ മാത്രമാണ് ഇതിന് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഈ നിയമങ്ങളെ അതിനിശിതമായി വിമർശിക്കുന്ന നിരവധി കമന്റുകൾ ഇതിനു താഴെ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ കമന്റിങ് ഫെസിലിറ്റി ബെയ്ലി ഓഫ് ചെയ്തിരിക്കുകയാണ്. ഏതായാലും വീഡിയോയ്ക്ക് താഴെ വന്നിരുന്ന കമന്റുകളിൽ ഭൂരിഭാഗവും പറഞ്ഞിരിക്കുന്നത് ഇതൊക്കെ തനി ഭ്രാന്തൻ നിയമങ്ങളാണ് എന്നാണെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. നേരിട്ട് പറയാതെ തന്നെ പങ്കാളിയിൽ വിശ്വാസമില്ലെന്ന് പറയുകയാണ് ഈ നിയമങ്ങൾ എന്നാണ് ഒരു കമന്റിൽ പറയുന്നത്.
അരക്ഷിത ബോധത്തിന്റെ പ്രതിഫലനം എന്നാണ് മറ്റൊരാൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത് അരക്ഷിതാവസ്ഥയുടെ പ്രശ്നമോ അല്ലെങ്കിൽ വിശ്വാസക്കുറവോ അല്ലെന്നാണ് ബെയ്ലി പറയുന്നത്. പരസ്പര ബഹുമാനത്താൽ തങ്ങളുടെ അവകാശമെന്ന് തോന്നിയ നിയമങ്ങൾ മാത്രമണവയെന്നും അവർ വ്യക്തമാക്കുന്നു. താൻ ഒരു വിവാഹിതയാണെന്ന ബോധം ഉള്ളിടത്തോളം കാലം തനിക്ക് മറ്റൊരു പുരുഷന്റെ സൗഹാർദ്ദം ആവശ്യമില്ല, അതുപോലെ മറിച്ചും. അവർ കൂടുതൽ വ്യക്തമാക്കുന്നു.
മറുനാടന് ഡെസ്ക്