രു സംസ്ഥാന സമ്മേളത്തിന്റ വിങ്ങുന്ന സ്മരണ......

സിപിഐ എം സമ്മേളനം തിരുവനന്തപുരത്തു എ കെ ജി സെന്ററിലെ എ കെ ജി ഹാളിൽ......വി എസ്സിനേ ക്യാപ്പിറ്റൽ പണിഷ്‌മെന്റ്‌ന് വിധേയമാക്കണം എന്ന ഭ്രാന്തൻ നിലവിളി ഉണ്ടായ സമ്മേളനം....... ഉദ്ഘടന സെഷനിൽ എല്ലാവർക്കും പ്രവേശനം രാജ്യത്തെ ഒട്ടു മിക്ക മാധ്യമങ്ങളുടെ പ്രതിനിധികളും പിന്നെ മറ്റു പൊതു ആളുകളും സന്നിഹിതർ... വി എസ് ആണ് ആദ്യം പ്രസംഗം അതായത് പതാക ഉയർത്തൽ പ്രസംഗം..

വി എസ്സിന് അന്ന് കടുത്ത പനിയും രക്ത സമ്മർദ്ദത്തിൽ നേരിയ വ്യതിയാനവും... ഹാളിലേ വേദിയിൽ വിരിച്ച ചുവപ്പ് പരവതാനിയുടെ അടിയിലുള്ള സ്റ്റെപ്പുകൾ വി എസ്സ് ശ്രദ്ധിക്കില്ല അറിയില്ല ഉറപ്പ്....അതുകൊണ്ട് തന്നെ വേദിക്കരികിലായി ശ്രദ്ധയോടെ നിന്നു.. വി എസ്സിനേ പ്രസംഗിക്കാൻ ക്ഷണിച്ചതോടെ വി എസ് എഴുന്നേറ്റു. മറ്റുള്ള നേതാക്കൾ മറ്റു ശ്രദ്ധയിൽ ആയതു കൊണ്ട് വി എസ്സിനെ സഹായിക്കാൻ ശ്രദ്ധിക്കില്ല. പക്ഷെ എനിക്കുറപ്പുണ്ടായിരുന്നു വി എസ് സ്റ്റെപ് തെറ്റി വീഴുമെന്ന് ഞാൻ ഓടിച്ചെന്നു....വി എസ്സിനെ ഒരു കൈത്താങ്ങു സഹായിക്കാൻ... വി എസ്സിന്റെ അടുത്തെത്തിയതും വേദിയിൽ നിന്നും ഒരു പൊട്ടിത്തെറി... അത് ഇങ്ങനെ.... തന്നോട് ആരാടോ ഇങ്ങോട്ട് വരാൻ പറഞ്ഞത് കടക്കു പുറത്തു... അത് ഒരു ആക്രോശവും ആജ്ഞാപിക്കലും ആയിരുന്നു.. പക്ഷെ ഞാൻ വി എസ്സ്‌സിന്റെ കൈവിടാതെ മൈക്കിനടുത്തു എത്തിച്ചു...

ഏതു ആക്രോശത്തിലും പതറാതെ വി എസ്സിനൊപ്പവും നിലപാടിനൊപ്പവും നിൽക്കുക എന്ന കമ്മ്യൂണിസ്റ്റ് ബോധമാണ് എന്നെ പിന്തിപ്പിക്കാതിരുന്നത്....... ഉച്ച ഭക്ഷണത്തിനു സമ്മേളനം പിരിഞ്ഞപ്പോൾ സദസ്സിന്റെ ഏറ്റവും പിന്നിൽ ഇരുന്ന വയനാട് ഡെലിഗേഷനെ നയിച്ച ജില്ലാ സെക്രട്ടറി സ ശശീന്ദ്രൻ അടുത്ത് വന്ന് എന്നെ ആശ്വസിപ്പിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി......

ഏത് വയക്തിക പ്രതിസന്ധിയിലും ഒരു സഖാവ് പതറരുത് എന്നത് ഗുണപാഠം.
സംസ്ഥാന സമ്മേളനം തൃശ്ശരിൽ നടക്കുമ്പോൾ തിരുവനന്തപുരം സമ്മേളനത്തിന്റെ വിങ്ങുന്ന സ്മരണ തികട്ടി വന്നു എന്നേയുള്ളൂ....
....പതറാതെ കാലിടറാതെ മുന്നോട്ടു...

(പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിരിക്കെ വി എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്നു സുരേഷ്. തൃശൂരിൽ സമ്മേളനം നടക്കുമ്പോൾ സുരേഷ് ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)