- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എം. മണിയുടെ ഹാലിളക്കം അനിയൻ ലംബോധന്റെ ഭൂമി കയ്യേറ്റം കണ്ടെത്തിയതു മുതലെന്ന് വിഎസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ. സുരേഷ്; നാട്ടുഭാഷയിൽ പ്രസംഗിച്ചാൽ മാത്രം ജീവിതം ലാളിത്യമാകില്ല... എല്ലാർക്കും എല്ലാമറിയാം.... ദയവുചെയ്ത് ആളുകളെ പൊട്ടന്മാരാക്കരുതെന്നും ഫേസ്ബുക്കിൽ വിമർശനം
കോഴിക്കോട്: മൂന്നാർ കയ്യേറ്റമൊഴിക്കാൻ ആരു ശ്രമിച്ചാലും അതിനെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തുവരാറുള്ളത് സിപിഎമ്മിൽ മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയും വൈദ്യുതി മന്ത്രിയുമായ എം.എം. മണിയാണ്. പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറി സ്ഥാപിച്ച ഭീമൻ കുരിശ് പൊളിച്ചുകളഞ്ഞ ദേവികുളം സബ് കളക്ടർ ശ്രീറാമാണ് ഇപ്പോൾ മണിയുടെ നോട്ടപ്പുള്ളി. സബ് കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്നാണ് മണിയുടെ ആവശ്യം. സബ്കളക്ടർ സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണെന്നും നേരേ ചൊവ്വേ നടന്നാൽ എല്ലാവർക്കും കൊള്ളാമെന്നും മണി ഭീഷണി മുഴക്കിയിരിക്കുന്നു. എന്നാൽ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എംഎം മണി തടസം നിൽക്കുന്നത് അനിയൻ ലംബോധരൻ കൈയേറിയ ഭൂമി കണ്ടെത്തിയതു മുതലാണെന്ന് പുതിയ വെളിപ്പെടുത്തൽ. ഇതു നടത്തിയിരിക്കുന്നത് പണ്ട് കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച വി എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫായിരുന്ന എ. സുരേഷ് ആണ്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടുവഴിയാണ് ഇദ്ദേഹം മന്ത്രിയെ വിമർശിച്ചത്. സുരേഷിന്റെ പോസ്റ്റ്: ...മണി ആശാനെ...നിങ്ങളെഎനിഷ്ടക്കിഷ്
കോഴിക്കോട്: മൂന്നാർ കയ്യേറ്റമൊഴിക്കാൻ ആരു ശ്രമിച്ചാലും അതിനെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തുവരാറുള്ളത് സിപിഎമ്മിൽ മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയും വൈദ്യുതി മന്ത്രിയുമായ എം.എം. മണിയാണ്. പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറി സ്ഥാപിച്ച ഭീമൻ കുരിശ് പൊളിച്ചുകളഞ്ഞ ദേവികുളം സബ് കളക്ടർ ശ്രീറാമാണ് ഇപ്പോൾ മണിയുടെ നോട്ടപ്പുള്ളി. സബ് കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്നാണ് മണിയുടെ ആവശ്യം. സബ്കളക്ടർ സംഘപരിവാറിന്റെ അജണ്ട നടപ്പാക്കുകയാണെന്നും നേരേ ചൊവ്വേ നടന്നാൽ എല്ലാവർക്കും കൊള്ളാമെന്നും മണി ഭീഷണി മുഴക്കിയിരിക്കുന്നു.
എന്നാൽ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എംഎം മണി തടസം നിൽക്കുന്നത് അനിയൻ ലംബോധരൻ കൈയേറിയ ഭൂമി കണ്ടെത്തിയതു മുതലാണെന്ന് പുതിയ വെളിപ്പെടുത്തൽ. ഇതു നടത്തിയിരിക്കുന്നത് പണ്ട് കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച വി എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫായിരുന്ന എ. സുരേഷ് ആണ്. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടുവഴിയാണ് ഇദ്ദേഹം മന്ത്രിയെ വിമർശിച്ചത്.
സുരേഷിന്റെ പോസ്റ്റ്:
...മണി ആശാനെ...നിങ്ങളെഎനിഷ്ടക്കിഷ്ടമായിരിന്നു....... ..ഒന്നാം മൂന്നാർ ഓപ്പറേഷനിൽ ആശാൻ പറഞ്ഞ കയ്യേറ്റങ്ങൾ മുഴുവൻ സന്ദർശിച്ചു അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിച്ച എല്ലാ കയ്യേറ്റങ്ങളും നമ്മൾ ഒഴിപ്പിച്ചില്ലേ .. .. മണി ആശാൻ പറഞ്ഞ സ്ഥലങ്ങൾ എല്ലാംനമ്മൾ പൊളിച്ചില്ലേ
.......അങ്ങയുടെ അനിയൻ ലംമ്പോധരൻ കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം ..ആശാനെ നാട്ടു ഭാഷയിൽ പ്രസങ്ങിച്ചാൽ മാത്രം ലാളിത്യം ആവില്ല ജീവിതം ...നിങ്ങൾ വെറും ആശാൻ അല്ല നിങ്ങൾ ഒരു സംഭവം തന്നെ ആണ് ...എല്ലാർക്കും എല്ലാം അറിയാം...... .ആളുകളെ വെറും പൊട്ടൻ ആക്കരുത് ..ദയവു ചെയ്തു ....
പാലക്കാട് ജില്ലയിലെ സി.പി.എം. കൽമണ്ഡപം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേഷ് 2002 ലാണ് വി എസ്സിനൊപ്പം ചേരുന്നത്. 2008ലെ ഇടതുപക്ഷഭരണകാലത്ത് പാർട്ടിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നാരോപിച്ച് സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ ഇദ്ദേഹം വിദേശത്ത് ജോലി ചെയ്യുന്നു.