- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ നയൻതാരയും ഒരു ദേവതയാകുന്നു! നയൻസിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം പണിയാൻ ആരാധകർ
ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമയെന്നാൽ അത് ജീവവായു പോലെയാണ്. ഇങ്ങനെയുള്ള നാട്ടിൽ താരങ്ങളാണ് അവരുടെ ആരാധനാ വിഗ്രഹങ്ങൾ. അങ്ങനെയാകുമ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ റാണിയായി വിലസുന്ന നയൻതാരയ്ക്ക് വേണ്ടി ക്ഷേത്രം പണിയുന്നു എന്നു കേട്ടാൽ അതിൽ അൽഭുതമൊന്നും തോന്നേണ്ട കാര്യമില്ല. മലയാളിയായ നയൻസിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം പണിയാൻ ആരാധ
ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമയെന്നാൽ അത് ജീവവായു പോലെയാണ്. ഇങ്ങനെയുള്ള നാട്ടിൽ താരങ്ങളാണ് അവരുടെ ആരാധനാ വിഗ്രഹങ്ങൾ. അങ്ങനെയാകുമ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ റാണിയായി വിലസുന്ന നയൻതാരയ്ക്ക് വേണ്ടി ക്ഷേത്രം പണിയുന്നു എന്നു കേട്ടാൽ അതിൽ അൽഭുതമൊന്നും തോന്നേണ്ട കാര്യമില്ല. മലയാളിയായ നയൻസിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം പണിയാൻ ആരാധകർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട്ടിൽ തന്നെയാണ് ക്ഷേത്രം പണിയാൻ ആരാധകർ തീരുമാനിച്ചതത്രേ! എന്നാൽ തനിക്ക് വേണ്ടി ആരാധകർ ക്ഷേത്രം പണിയുന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നയൻതാര തന്നെ നേരിട്ട് ഇടപെടുകയും ക്ഷേത്രം നിർമ്മിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ പേരിൽ ക്ഷേത്രം പണിയുന്നത് വ്യക്തിപരമായി ബാധിക്കുമെന്നും ദയവുചെയ്ത് ഇതിൽ നിന്നും പിന്മാറണമെന്നും നടി ആരാധകരോട് ആവശ്യപ്പെട്ടു. ക്ഷേത്രം പണിയുന്നതിന് പകരം മറ്റ് ജീവകാരുണ്യ പ്രവർത്തനം ചെയ്യണമെന്നുമാണ് താരം ആരാധകരോട് ആവശ്യപ്പെട്ടത്.
നേരത്തെ നടി ഖുശ്ബുവിന് വേണ്ടിയും തമിഴ് ആരാധകർ ക്ഷേത്രം നിർമ്മിച്ചിരുന്നു.