- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ മാതാവിന്റെ വെടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു; കുടുംബകലഹത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ ഇരുപത്തി ഒമ്പത് വയസ്സുള്ള മാതാവ് അറസ്റ്റിൽ
ഹെൻഡേഴ്സൺ കൗണ്ടി (ടെക്സസ്): ഡാളസ്സിൽ നിന്നും അറുപത്തിരണ്ട് മൈൽ ദൂരെയുള്ള ഹെൻഡേഴ്സൺ കൗണ്ടിയിൽ ഏഴും അഞ്ചും വയസ്സുള്ള രണ്ട്‌പെൺ കുട്ടികൾ മാതാവിന്റെ വെടിയേറ്റ് മരിച്ചതായി ഹെൻഡേഴ്സൺകൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. പെയ്നർ സ്പ്രിംഗിൽ ബുധനാഴ്ച(നവംബർ 1) രാത്രിയിലായിരുന്നു സംഭവം. നവംബർ 20 വ്യാഴാഴ്ച പൊലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചു. ഇവർ താമസിക്കുന്ന വീട്ടിൽ കുടുംബ കലഹം നടക്കുന്നതായി ഫോൺ സന്ദേഷംലഭിച്ചതിനെ തുടർന്ന് സംഭവത്തിന് മുമ്പ് പൊലീസ് ഇവിടെ എത്തിയിരുന്നു.പുരുഷനും സ്ത്രീയും രണ്ട് കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.പൊലീസിനെ കണ്ട ഉടനെ 'ഇവിടെ പ്രശനമൊന്നും ഇല്ല' എന്ന് ഇരുവരും പൊലീസിനെഅറിയിച്ചു. തുടർന്ന് പൊലീസ് മടങ്ങി പോകുകയും ചെയ്തു. എന്നാൽ മൂന്ന്മണിക്കൂറുകൾക്ക് ശേഷം ഇതേ വീട്ടിൽ നിന്നും മറ്റൊരു ഫോൺ സന്ദേശംപൊലീസിന് ലഭിച്ചു. മാതാവ് രണ്ട് കുട്ടികളെ വെടിവെച്ചു വീഴ്‌ത്തിഎന്നതായിരുന്നു സന്ദേശം. നിമിഷങ്ങൾക്കകം എത്തിചേർന്ന പൊലീസ്രക്തത്തിൽ കുളിച്ച് കിടക്കുന്ന രണ്ട് കുട്ടികളെയാണ് കണ്ടത്. ഇരുവരുംസ്ംഭവ സ്ഥലത്ത
ഹെൻഡേഴ്സൺ കൗണ്ടി (ടെക്സസ്): ഡാളസ്സിൽ നിന്നും അറുപത്തിരണ്ട് മൈൽ ദൂരെയുള്ള ഹെൻഡേഴ്സൺ കൗണ്ടിയിൽ ഏഴും അഞ്ചും വയസ്സുള്ള രണ്ട്‌പെൺ കുട്ടികൾ മാതാവിന്റെ വെടിയേറ്റ് മരിച്ചതായി ഹെൻഡേഴ്സൺകൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. പെയ്നർ സ്പ്രിംഗിൽ ബുധനാഴ്ച(നവംബർ 1) രാത്രിയിലായിരുന്നു സംഭവം. നവംബർ 20 വ്യാഴാഴ്ച പൊലീസ് വിവരം മാധ്യമങ്ങളെ അറിയിച്ചു.
ഇവർ താമസിക്കുന്ന വീട്ടിൽ കുടുംബ കലഹം നടക്കുന്നതായി ഫോൺ സന്ദേഷംലഭിച്ചതിനെ തുടർന്ന് സംഭവത്തിന് മുമ്പ് പൊലീസ് ഇവിടെ എത്തിയിരുന്നു.പുരുഷനും സ്ത്രീയും രണ്ട് കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.പൊലീസിനെ കണ്ട ഉടനെ 'ഇവിടെ പ്രശനമൊന്നും ഇല്ല' എന്ന് ഇരുവരും പൊലീസിനെഅറിയിച്ചു.
തുടർന്ന് പൊലീസ് മടങ്ങി പോകുകയും ചെയ്തു. എന്നാൽ മൂന്ന്മണിക്കൂറുകൾക്ക് ശേഷം ഇതേ വീട്ടിൽ നിന്നും മറ്റൊരു ഫോൺ സന്ദേശംപൊലീസിന് ലഭിച്ചു. മാതാവ് രണ്ട് കുട്ടികളെ വെടിവെച്ചു വീഴ്‌ത്തിഎന്നതായിരുന്നു സന്ദേശം. നിമിഷങ്ങൾക്കകം എത്തിചേർന്ന പൊലീസ്
രക്തത്തിൽ കുളിച്ച് കിടക്കുന്ന രണ്ട് കുട്ടികളെയാണ് കണ്ടത്. ഇരുവരുംസ്ംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
ഈ സംഭവത്തിൽ ഇരുപത്തി ഒമ്പത് വയസ്സുള്ള മാതാവ് സാറ നിക്കോൾഹെൻഡേഴ്സനെ പൊലീസ് അറസ്റ്റ് ചെയ്തു ഹെൻഡേഴ്സൺ കൊണ്ടിജയിലിലടച്ചു. വെടിവെപ്പിന് മാതാവിനെ പ്രേരിപ്പിച്ചതെന്നാണെന്ന്വ്യക്തമല്ല.