- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ ഏജൻസി ഒരു മന്ത്രിയിൽ നിന്ന് വിശദാംശങ്ങൾ തേടി എന്നത് രാജ്യവെക്കേണ്ട വിഷയമല്ല; നിയമലംഘനം നടത്താത്ത ഒരാളെ ചോദ്യം ചെയ്തു എന്നത് അസാധാരണമായി കാണേണ്ടതില്ല; തെറ്റായ രൂപത്തിലുള്ള പ്രവർത്തന ശൈലി ഇടതുപക്ഷത്തിനോ മന്ത്രിമാർക്കോ ഇല്ല; ജലീലിനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: അന്വേഷണ ഏജൻസി ഒരു മന്ത്രിയിൽ നിന്ന് വിശദാംശങ്ങൾ തേടി എന്നത് രാജ്യവെക്കേണ്ട വിഷയമല്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഏത് വ്യക്തിയെയും ഒരു അന്വേഷണ ഏജൻസിക്ക് വിളിച്ച് ഒരു കേസ് സംബന്ധിച്ച വിശദാംശങ്ങൾ തേടാവുന്നതേയുള്ളു. കെ.ടി ജലീലിന് ഇന്ത്യയിലെ വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമലംഘനം നടത്തി എന്ന ആക്ഷേപത്തെ അഭിമുഖീകരിക്കേണ്ടിവരുന്നില്ല. നിയമലംഘനം നടത്താത്ത ഒരാളെ ചോദ്യം ചെയ്തു എന്നത് അസാധാരണമായി കാണേണ്ടതില്ല. അത് നിയമ വാഴ്ചയുടെ ഒരു നടപടി ക്രമം മാത്രമാണ്. തെറ്റായ രൂപത്തിലുള്ള പ്രവർത്തന ശൈലി ഇടതുപക്ഷത്തിനോ മന്ത്രിമാർക്കോ ഇല്ലെന്നും എ. വിജയരാഘവൻ വ്യക്തമാക്കി. മന്ത്രിക്കെതിരെ ഉയരുന്നത് ആരോപണം മാത്രമാണെന്നും വസ്തുതയല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.