തിരുവനന്തപുരം: പുറത്തുവന്ന എക്‌സിറ്റ് പോൾ സർവേകൾ എൽഡിഎഫിന് തുടർഭരണം പ്രവചിക്കുമ്പോൾ പ്രതികരണവുമാിയ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു എന്നതാണ് എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഞായറാഴ്ച യാഥാർഥ്യ വിജയം നേടുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇടത് മുന്നേറ്റമാണ് സർവ്വെ പ്രഖ്യാപിക്കുന്നത്.