- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ ശ്രീധരന്റെ വാക്കുകൾക്ക് ബിജെപിക്കാരന്റെ മൂല്യമേയുള്ളൂ; വസ്തുതകളായിരിക്കുമെന്ന് കരുതേണ്ട: വിമർശനവുമായി എ വിജയരാഘവൻ
പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇ ശ്രീധരൻ ഒരു സംഘപരിവാർ രാഷ്ട്രീയക്കാരനായി മാറി. ബിജെപിയിൽ ചേർന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂവെന്നും വിജയരാഘവൻ ആരോപിച്ചു. 'അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോഴുള്ള മൂല്യം ഒരു ബിജെപി നേതാവിന്റെ വാക്കുകൾക്കുള്ളതാണ്. അതുകൊണ്ട് വസ്തുതകൾക്ക് അനുയോജ്യമായാണ് സംസാരിക്കുന്നതെന്ന് നമ്മൾ കാണേണ്ടതില്ല,'
'കേരളത്തിലെ രണ്ടര ലക്ഷം ആളുകൾക്കാണ് മികച്ച വീടുണ്ടാക്കികൊടുത്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ആ വീടുകളൊക്കെ പാവപ്പെട്ടവന്റെ വീടുകളായതുകൊണ്ട് ശ്രീ ശ്രീധരന്റെ ശ്രദ്ധയിൽ പെട്ടു കാണില്ല,' എ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദ പ്രകടനത്തിലും വിജയരാഘവൻ പ്രതികരിച്ചു. പ്രസ്താവന വിവാദമാക്കണ്ടതില്ലെന്നും ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കില്ലെന്നും ഡൽഹിയിൽ ആം ആദ്മി അധികാരത്തിലെത്തിയതു പോലെ കേരളത്തിൽ ബിജെപിക്ക് അധികാരത്തിൽ എത്താനാവുമെന്നും ഇ ശ്രീധരൻ ഇന്ന് പറഞ്ഞിരുന്നു.
പാലക്കാട് നഗരത്തെ രണ്ടു വർഷത്തിനുള്ളിൽ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.