- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബരി മസ്ജിദ് തകർത്തതിന് ന്യായം കണ്ടവർക്ക് മുസ്ലിമിന്റെ പൗരത്വം ഇല്ലാതാക്കാൻ അധികം പ്രയാസമുണ്ടാവില്ല; മതസംഘർഷമാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നത്; അതിന് വേഗത നൽകുന്ന അജണ്ടകളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്: വിജയരാഘവൻ
മലപ്പുറം: ബാബരി മസ്ജിദ് തകർത്തതിന് ന്യായം കണ്ടവർക്ക് മുസ് ലിമിന്റെ പൗരത്വം ഇല്ലാതാക്കാൻ അധികം പ്രയാസമുണ്ടാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. സിപിഐ എം പുലാമന്തോൾ ലോക്കൽ കമ്മറ്റി ഓഫീസിനു വേണ്ടി നിർമ്മിച്ച കെ പി മുഹമ്മദ് മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസംഘർഷമാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നത്. അതിന് വേഗത നൽകുന്ന അജണ്ടകളാണ് അമ്പരപ്പിക്കുന്ന വേഗതയിൽ കേന്ദ്രബിജെപി ഗവൺമെന്റിലൂടെ നടപ്പാക്കുന്നത്. വർഗ്ഗീയതയെ തകർക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ശക്തമായ നിലപാടെടുക്കാൻ പ്രധാന പ്രതിപക്ഷമായകോൺഗ്രസിന് കഴിയുന്നില്ല. അതു കൊണ്ടാണ് ബിജെപിക്ക് തീവ്രവർഗ്ഗീയ നിലപാടുകൾ നടപ്പാക്കാൻ കഴിയുന്നത്.
മാറുന്ന ലോകത്തിന് പൊരുതുന്ന കേരളമായി സംസ്ഥാനം മാറി.
മുഖ്യ പ്രതിപക്ഷമായി പ്രവർത്തിക്കേണ്ട കോൺഗ്രസിന് സ്വന്തമായ നിലപാടുകളില്ല. നിലപാടുകളില്ലാത്തവരുടെ പാർട്ടിയുടെ വാലായി നടക്കുന്ന പാർട്ടികൾ ഭാവിയിൽ ഖേദിക്കേണ്ടി വരും. കേരളത്തിൽ കാലുമാറ്റ ഗവൺമെന്റുണ്ടാക്കാൻ ബിജെപി ക്ക് കഴിയില്ല. അതു കൊണ്ടാണ് ബിജെപി മുഖ്യശത്രുവായി ഇടതുപക്ഷത്തെ കാണുന്നത്.
ബിജെപി ക്ക് ഗവൺമെന്റുണ്ടാക്കാൻ പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികൾ എത്ര കൊല്ലം നടന്നാലും കേരളത്തിലെ എൽ ഡി എഫ് സർക്കാരിനേയോ നേതൃത്വം നൽകുന്നവരെ യോ ഒന്നും ചെയ്യാൻ കഴിയില്ല. നല്ല കരുതലോടെയാണ് ജനങ്ങൾ ഇടതുപക്ഷ ഗവൺമെന്റിനെ കാത്തു സൂക്ഷിക്കുന്നത്.ഈ തെരഞ്ഞെടുപ്പിൽ എല്ലാ നുണപ്രചാരണങ്ങളേയും അതിജീവിച്ച് ഇടതുപക്ഷം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വലിയ തോൽവിയാണ് യു ഡി എഫ് ഏറ്റെടുക്കേണ്ടി വരികയെന്നും എ വിജയരാഘവൻ പറഞ്ഞു.