പാലക്കാട്: കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ പാർട്ടിക്കെതിരെ മാധ്യമങ്ങളുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സ്വർണ്ണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റായ പ്രചരണം നടത്താൻ മാധ്യമ ഗൂഢാലോചന നടക്കുന്നു. സിപിഎമ്മിനെ അക്രമിക്കുകയാണ് ലക്ഷ്യം. അതിന് മറുപടി പറയാൻ ഞങ്ങളെ പ്രേരിപ്പിക്കരുത്. ദുരുദ്ദേശപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.