കണ്ണൂർ:മുല്ലപെരിയാർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതി ഉയർന്നതിനെ തുടർന്ന് മരംമുറിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. ഇതു സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്, പാർട്ടിയല്ല അഭിപ്രായം പറയേണ്ടത്.

അതിൽ ബന്ധപ്പെട്ട മന്ത്രിയും സർക്കാരും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധന വില കേന്ദ്ര സർക്കാർ ഇനിയും കുറക്കാൻ ശ്രമിക്കണം'മരം മുറു വിവാദത്തിൽ പ്രതിപക്ഷം കളവുകൾ പ്രചരിപ്പിക്കുകയാണെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. ചലച്ചിത്ര നടൻ ജോജു കോൺഗ്രസ് സമരത്തിനിടെ നടത്തിയ പ്രതിഷേധത്തിൽ സിപിഎമ്മിന് പങ്കില്ല.
ജോജുവും കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ശ്രമങ്ങളിലും സിപിഎം ഇടപെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.