- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന വില സംസ്ഥാന സർക്കാർ കുറയ്ക്കുമോ? മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇനിയും കേന്ദ്രം കുറയ്ക്കട്ടെയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി എ.വിജയരാഘവന്റെ മറുപടി
കണ്ണൂർ: സംസ്ഥാനം ഇന്ധന നികുതി കുറക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ഓതിരം ,കടകം,മറു കടകം പറഞ്ഞ് ചാടിയൊഴിഞ്ഞ് സിപിഎം സ്ഥാന സെക്രട്ടറി എ.വിജയരാഘവൻ,ഇന്ധന വില വർദ്ധിപ്പിച്ചത് കേന്ദ്ര ഗവമെന്റാണെന്നും അവർ ഇനിയും വില കുറക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജനോപകാരപ്രദമായ നടപടികൾ മാത്രം സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധന വില കേ ന്ദ്ര ഗവമെന്റ് ഇനിയും കുറച്ചാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു.
സംസ്ഥാന ഗവമെന്റി ലേക്ക് കാര്യങ്ങൾ കൊണ്ടു പോകുമ്പോൾ അത് കേദ്രത്തിന്റെ വർദ്ധനവിനെ അംഗീകരിക്കലാണ്, ഇന്ധനത്തിന്കൂടുതൽ വില ചുമത്തി വൻതോതിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള അംഗീകാരം കൂടി യാണ് ഇത് സംബന്ധിച്ച ചോദ്യമെന്നായിരുന്നായിരുന്നു എ.വിജയരാഘവന്റെ പ്രതികരണം മറ്റ് സംസ്ഥാനങ്ങൾ നികുതി കുറച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ കൂട്ടുമ്പോൾ കേര ളവും കൂ ട്ടണോ എന്നാണ് പറയുന്നതെന്നും ഉത്തരം മുട്ടിക്കാനുള്ളഅദ്ദേഹം മറു ചോദ്യവും അദ്ദേഹം മാധ്യമ പ്രവർത്തകരോട് ചോദിച്ചു.
മുല്ലപ്പെരിയർ മരംമുറി പ്രശ്‌നങ്ങൾ സർക്കാർ നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് പ്രതിപക്ഷം പറയുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല., വസ്തുതകളുമായി ബന്ധപ്പെടുത്തിയാണ് ഗവമെന്റ് കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്ഇത് ഭരണവുമായി ബന്ധപ്പെട്ട വിഷയമാണ്, വിഷയത്തിൽ ഗവമെന്റിന്റെ ഭാഗത്ത് നിന്ന് പ്രത്യേക വീഴ്ച വന്നതായി കാണാനാകില്ല എന്നതാണ് പാർട്ടി നിലപാട്, ഗവമെന്റ് തീരുമാനം മരവിപ്പിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച ചോദ്യം തന്നെ അപ്രസക്തമാന്നെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ