- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് കൂടുതൽ നിറം പകരാൻ ഉദ്യോഗാർഥികളുടെ ചോര ആഗ്രഹിക്കുകയാണ് കോൺഗ്രസ് എന്ന് എ എ റഹീം; ജോലിക്ക് വേണ്ടി സമരം ചെയ്യുന്നവരും ദുരുദ്ദേശമുള്ളവരും ഉദ്യോഗാർഥികളുടെ കൂട്ടത്തിലുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിന് ദുരുദ്ദേശമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. സെക്രട്ടേറിയറ്റിന് സമീപം സമരക്കാർക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെയായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ വിമർശനം. യൂത്ത് കോൺഗ്രസ് വന്നതിന് ശേഷമാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കലാപം ആരംഭിച്ചതെന്നും എ എ റഹീം ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ നീക്കങ്ങളാണെന്നും ജോലിക്ക് വേണ്ടി സമരം ചെയ്യുന്നവരും ദുരുദ്ദേശമുള്ളവരും ഉദ്യോഗാർഥികളുടെ കൂട്ടത്തിലുണ്ടെന്നും എഎ റഹീം ആരോപിച്ചു.
സമാധാനപരമായി ഉദ്യോഗാർഥികളുടെ സമരം മുന്നോട്ടുപോവുകയാണ്. പ്രശ്‌നം പരിഹരിക്കാൻ സർക്കാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടക്കുകയാണ്. ഒരു പ്രശ്‌നവുമില്ല. അവർ ഒറ്റക്കെട്ടായി സമരം ചെയ്യുകയാണ്. ഒരു പ്രശ്‌നവുമില്ല. ഒരു പൊലീസിനേയും അവർ കല്ലെറിഞ്ഞിട്ടില്ല. എന്നാൽ യൂത്ത് കോൺഗ്രസ് വന്നതിന് ശേഷമാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കലാപം ആരംഭിച്ചതെന്ന് റഹീം ആരോപിച്ചു.
കോൺഗ്രസിന്റെ രണ്ട് എംഎൽഎമാർ സമരസ്ഥലത്ത് പോയിരുന്നതിന് ശേഷം ഓരോ ദിവസവും പ്രശ്‌നങ്ങൾ ഉണ്ടാവുകയാണ്. അത് രാഷ്ട്രീയമാണ്. അല്ലാതെ ഉദ്യോഗാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കലല്ല. രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് കൂടുതൽ നിറം പകരാൻ ഉദ്യോഗാർഥികളുടെ ചോര ആഗ്രഹിക്കുകയാണ് കോൺഗ്രസ്. നിരാഹാരത്തിന് പോയ എംഎൽഎമാർക്ക് കെണിക്കൂട്ടിൽ പെട്ടുപോയ എലികളുടെ അവസ്ഥയാണ്. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആസൂത്രിത ആക്രമണത്തിനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.
ഉപവാസമനുഷ്ഠിക്കുന്ന ഉദ്യോഗാർഥികളെ പൊലീസ് തല്ലിച്ചതച്ചുവെന്ന വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് യൂത്ത് കോൺഗ്രസിന്. അതിനായാണ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസിന്റെ മാർച്ച് സംഘടിപ്പിക്കുന്നത്. കെ.എസ്.യുവിന്റെ സമരം ഇന്ന് മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. സമരം ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി മടങ്ങിയ ഉടൻ അക്രമം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യാൻ പോവുന്ന സമരം കല്ലേറിൽ അവസാനിക്കില്ലെന്ന് പറയാൻ താങ്കൾക്കുറപ്പുണ്ടോ എന്നാണ് ഡിവൈഎഫ്‌ഐക്ക് മുല്ലപ്പള്ളിയോട് ചോദിക്കാനുള്ളത്. ഇന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ മുല്ലപ്പള്ളി കേരളത്തോട് സമാധാനം പറയേണ്ടി വരും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ദുരുദ്ദേശമാണ് കോൺഗ്രസിന് പിന്നിലുള്ളത്. ഉദ്യോഗാർഥികൾ ഇത് തിരിച്ചറിയണം. ജാഗ്രത പുലർത്തണമെന്നും റഹീം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ