ഴിഞ്ഞ ശനിയാഴ്ച ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷം അതിഗംഭീരമാക്കി ആഘോഷിച്ചിരുന്ന ബച്ചൻ കുടുംബം, ആരാധ്യയുടെ ഏഴാം പിറന്നാളിന്റെ ആഘോഷചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. എന്നാൽ പിറന്നാൾ ആഘോഷത്തിന് ശേഷം ആരാധ്യ അമ്മയ്ക്ക് നല്കിയ സർപ്രൈസ് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

മകൾ നൽകിയ സർപ്രൈസിനെക്കുറിച്ചും അതു കണ്ടു തന്റെ മനസ്സു നിറഞ്ഞതിനെക്കുറിച്ചും ഐശ്വര്യ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്ക് വച്ചത്.ലോകത്തിലെ എറ്റവും നല്ല അമ്മയ്ക്ക് എന്ന് സ്വന്തം കയ്യക്ഷരത്തിലെഴുതി, മുത്തുകളും സ്വീകൻസും ഉപയോഗിച്ച ഒരു പേപ്പർ കിരീടമാണ് ആരാധ്യ തന്റെ അമ്മയ്ക്ക് സമ്മാനിച്ചത്.

എന്റെ ലോകം എനിക്കേകിയ സർപ്രൈസ് എന്നും എറ്റവും വിലപിടിച്ച ഈ കിരീടമെനിക്ക് സമ്മാനിച്ച എന്റെ പ്രിയപ്പെട്ട ആരാധ്യയ്ക്ക് നന്ദിയും സ്നേഹവുമെന്നും ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇതിനിടെ ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ കൊച്ചുകുട്ടികൾക്കൊപ്പം ചുവടുവയ്ക്കുന്ന അഭിഷേകിന്റെ വീഡിയോയും വൈറലായി മാറി.ബോളിവുഡിലെ പ്രിയതാരങ്ങളായ ശിൽപ ഷെട്ടിയുടെ മകൻ വിവാൻ, ഇഷാ ഡിയോൾ മകൾ രാധ്യ തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്. ഇവർക്കൊപ്പമാണ് അഭിഷേകിന്റെ നൃത്തം.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷം അതിഗംഭീരമായാണ് ബച്ചൻ കുടുംബം കൊണ്ടാടിയത്.