- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 തിയേറ്ററുകളിൽ പ്രദർശനാനുമതി നല്കിയെങ്കിലും റിലീസ് ചെയ്തത് 25 തിയേറ്ററുകളിൽ; ആഭാസ'ത്തിന് അപ്രഖ്യാപിത വിലക്ക്; പടം തിയേറ്ററിൽ കാണാൻ പോയിട്ടും സാധിക്കാത്തിന്റെ പ്രതിഷേധവുമായി നടൻ മണികണ്ഠൻ; ലിറിക്കൽ വീഡിയോയ്ക്ക് പിന്നാലെ വിടരുതിവിടെ എന്ന ഗാനം പുറത്തിറക്കി നടി പാർവ്വതി
സെൻസർ കുരുക്കുകളെ അതിജീവിച്ച് പ്രദർശനത്തിനെത്തിയ 'ആഭാസ'ത്തിന് വീണ്ടും തീയേറ്ററുകളിൽ അപ്രഖ്യാപിത വിലക്ക്.സൂരാജ് വെഞ്ഞാറമൂട്-റിമ കല്ലിങ്കൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ, നവാഗതനായ ജുബിത്ത് നമ്രടത്ത് സംവിധാനം ചെയ്ത 'ആഭാസ'(ആർഷ ഭാരത സംസ്‌കാരം)ത്തിന് 50 തീയേറ്ററുകളാണ് ആദ്യഘട്ടത്തിൽ പ്രദർശനാനുമതി നൽകിയിരുന്നത്. എന്നാൽ പടം റിലീസ് ചെയ്യാൻ പറ്റിയത് 25 തീയേറ്ററുകളിൽ മാത്രമായിരുന്നു. തിയേറ്ററിൽ പടം കാണാൻ സാധിക്കാഞ്ഞതിനെ തുടർന്ന് നടൻ മണികണ്ഠൻ ആചാരി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.'പടം കാണാൻ തീയേറ്ററിൽ പോയി, പടമില്ല ഇതെന്തൊരാഭാസം' എന്നെഴുതിയെ പ്ലക്കാർഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോ നടൻ മണികണ്ഠൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. 'ഈ സിനിമ കാണാൻ ആഗ്രഹിച്ച ഒരുപാട് ആളുകൾ ഉണ്ട്. അവർക്ക് ഈ സിനിമ തീയേറ്ററിൽ കാണാൻ സാധിക്കുന്നില്ല. സിനിമ കണ്ടവർക്ക് അത്ര മോശമല്ലാത്ത അഭിപ്രായം തന്നെയാണ് ഉള്ളത്. ആൾക്കാർ ഇഷട്പ്പെടുന്ന പടത്തിന് തീയേറ്ററിൽ ഇടം കിട്ടുന്നില്ല. ഇഷ്ടപ്പെടാത്ത പടത്തിന് തീയേറ്റർ കിട്ടുന്നുമുണ്ട്. ചിത്രത്തിനെതി
സെൻസർ കുരുക്കുകളെ അതിജീവിച്ച് പ്രദർശനത്തിനെത്തിയ 'ആഭാസ'ത്തിന് വീണ്ടും തീയേറ്ററുകളിൽ അപ്രഖ്യാപിത വിലക്ക്.സൂരാജ് വെഞ്ഞാറമൂട്-റിമ കല്ലിങ്കൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ, നവാഗതനായ ജുബിത്ത് നമ്രടത്ത് സംവിധാനം ചെയ്ത 'ആഭാസ'(ആർഷ ഭാരത സംസ്‌കാരം)ത്തിന് 50 തീയേറ്ററുകളാണ് ആദ്യഘട്ടത്തിൽ പ്രദർശനാനുമതി നൽകിയിരുന്നത്. എന്നാൽ പടം റിലീസ് ചെയ്യാൻ പറ്റിയത് 25 തീയേറ്ററുകളിൽ മാത്രമായിരുന്നു.
തിയേറ്ററിൽ പടം കാണാൻ സാധിക്കാഞ്ഞതിനെ തുടർന്ന് നടൻ മണികണ്ഠൻ ആചാരി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.'പടം കാണാൻ തീയേറ്ററിൽ പോയി, പടമില്ല ഇതെന്തൊരാഭാസം' എന്നെഴുതിയെ പ്ലക്കാർഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോ നടൻ മണികണ്ഠൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.
'ഈ സിനിമ കാണാൻ ആഗ്രഹിച്ച ഒരുപാട് ആളുകൾ ഉണ്ട്. അവർക്ക് ഈ സിനിമ തീയേറ്ററിൽ കാണാൻ സാധിക്കുന്നില്ല. സിനിമ കണ്ടവർക്ക് അത്ര മോശമല്ലാത്ത അഭിപ്രായം തന്നെയാണ് ഉള്ളത്. ആൾക്കാർ ഇഷട്പ്പെടുന്ന പടത്തിന് തീയേറ്ററിൽ ഇടം കിട്ടുന്നില്ല. ഇഷ്ടപ്പെടാത്ത പടത്തിന് തീയേറ്റർ കിട്ടുന്നുമുണ്ട്. ചിത്രത്തിനെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. എന്താണ് നടക്കുന്നതെന്ന സത്യാവസ്ഥ ഒരാഴ്ചകൊണ്ട് അറിയാൻ കഴിയും- സംവിധായകൻ വ്യക്തമാക്കി.
മലയാളികുടെ കപട സദാചാര ബോധത്തെയും വർത്തമാനകാല ഇന്ത്യൻ രാഷട്രീയവും വ്യക്തമായി ചർച്ച ചെയ്യുന്ന സിനിമയാണ് ആഭാസം. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ഒരു ബസ്, അതിലെ 30-ഓളം വരുന്ന യാത്രക്കാരിലൂടെയാണ് സിനിമ കടന്നു പോകുന്നത്.
നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ആഭാസത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. സിനിമയുടെ ആദ്യത്തെ സെൻസർ സർട്ടിഫിക്കേഷനിൽ ആന്റി എസ്റ്റാബ്ലിഷ്മന്റെ് എന്ന പേരിൽ സിനിമക്ക് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ റിവ്യൂ കമ്മിറ്റിക്ക് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഡൽഹി ട്രിബ്യൂണിലിൽ നിന്നാണ് അണിയറ പ്രവർത്തകർ അനുകൂല വിധി സമ്പാദിച്ചത്.
ഇതിനിടെ ആഭാസത്തിലെ 'പ്രതിരോധ ഗാനം' പുറത്തിറങ്ങി. നടി പാർവതി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗാനം ലോഞ്ച് ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ട് പ്രതിരോധ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ ഊരാളി ബാൻഡംഗങ്ങളാണ് ''വിടരുതിവിടെ'' എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത്.നേരത്തെ ഗാന്ധിജിയേയും കാൾ മാർക്സിനേയും അംബേദ്കറെയുമെല്ലാം കാർട്ടൂൺ കഥാപാത്രങ്ങളായി അവതരിപ്പിച്ച ലിറിക്കൽ വീഡിയോ വൈറലായിരുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ സുരാജ് വെഞ്ഞാറമ്മൂടാണ് ഇന്ന് പുറത്ത് വിട്ട ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.