- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഝാർഖണ്ഡിലെ 11-കാരി പെൺകുട്ടി മരിച്ചത് റേഷൻകാർഡും ആധാറും ബന്ധിപ്പിക്കാതെ പോയതുകൊണ്ട്; എട്ടുമാസമായി റേഷൻ നിലച്ച കുടുംബം മാസങ്ങളായി മുഴുപ്പട്ടിണിയിൽ; മോദിയുടെ ഡിജിറ്റൽ ഭരണത്തിന് കീഴിൽ പട്ടിണിപ്പാവങ്ങൾക്ക് അകാലചരമം
മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുപോലും ആധാർകാർഡ് വേണ്ട നാട്ടിലാണ് നാം ജീവിക്കുന്നത്. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ പട്ടിണിപ്പാവങ്ങൾക്ക് റേഷൻ നിഷേധിക്കുന്ന രാജ്യമാണിത്. ഝാർഖണ്ഡിലെ സിംദേഗ ജില്ലയിൽ 11-കാരി പട്ടിണികിടന്ന് മരിച്ചത് ആധാർ ബന്ധിപ്പിക്കാത്തതിനാൽ റേഷൻ ലഭിക്കാതെ. എട്ടുമാസമായി റേഷൻ കിട്ടാതിരുന്ന കുടുംബം മാസങ്ങളായി മുഴുപ്പട്ടണിയിലായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഝാർഖണ്ഡിൽനിന്ന് വരുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾക്ക് റേഷൻ നൽകേണ്ടതില്ലെന്ന് ജാർഖണ്ഡ് ചീഫ് സെക്രട്ടറി പ്രഖ്യാപിച്ചത്. സർക്കാരിന്റെ ഉത്തരവുകളൊന്നും അറിയാതിരുന്ന പെൺകുട്ടിയുടെ കുടുംബത്തിനും റേഷൻ നിഷേധിക്കപ്പെട്ടു. സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യമില്ലാതായതോടെ, കുടുംബം പതുക്കെ മുഴുപ്പട്ടിണിയിലായി. സന്തോഷി കുമാരിയെന്ന പെൺകുട്ടി കഴിഞ്ഞമാസം മരിച്ചതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്. പെൺകുട്ടി മരിച്ചത് മലേറിയയെ ത്ുടർന്നാണെന്നാണ് പ്രാദേശിക ഭരണകൂടവും ഡോക്ടർമാരും പറയ
മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുപോലും ആധാർകാർഡ് വേണ്ട നാട്ടിലാണ് നാം ജീവിക്കുന്നത്. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ പട്ടിണിപ്പാവങ്ങൾക്ക് റേഷൻ നിഷേധിക്കുന്ന രാജ്യമാണിത്. ഝാർഖണ്ഡിലെ സിംദേഗ ജില്ലയിൽ 11-കാരി പട്ടിണികിടന്ന് മരിച്ചത് ആധാർ ബന്ധിപ്പിക്കാത്തതിനാൽ റേഷൻ ലഭിക്കാതെ. എട്ടുമാസമായി റേഷൻ കിട്ടാതിരുന്ന കുടുംബം മാസങ്ങളായി മുഴുപ്പട്ടണിയിലായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഝാർഖണ്ഡിൽനിന്ന് വരുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾക്ക് റേഷൻ നൽകേണ്ടതില്ലെന്ന് ജാർഖണ്ഡ് ചീഫ് സെക്രട്ടറി പ്രഖ്യാപിച്ചത്. സർക്കാരിന്റെ ഉത്തരവുകളൊന്നും അറിയാതിരുന്ന പെൺകുട്ടിയുടെ കുടുംബത്തിനും റേഷൻ നിഷേധിക്കപ്പെട്ടു. സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യമില്ലാതായതോടെ, കുടുംബം പതുക്കെ മുഴുപ്പട്ടിണിയിലായി. സന്തോഷി കുമാരിയെന്ന പെൺകുട്ടി കഴിഞ്ഞമാസം മരിച്ചതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്.
പെൺകുട്ടി മരിച്ചത് മലേറിയയെ ത്ുടർന്നാണെന്നാണ് പ്രാദേശിക ഭരണകൂടവും ഡോക്ടർമാരും പറയുന്നത്. എന്നാൽ, പട്ടിണികിടന്നാണ് മകൾ മരിച്ചതെന്ന് സന്തോഷിയുടെ അമ്മ കോയ്‌ലി ദേവി പറയുന്നു. 2013-ൽ കോയ്‌ലിയും രണ്ടുമക്കളും ആധാറെടുത്തിരുന്നു. സന്തോഷിക്കും ആധാറുണ്ടായിരുന്നു. ഏഴെട്ടുമാസംമുമ്പാണ് ഇവർ അവസാനമായി റേഷൻ കടയിൽപ്പോയത്.
വീട്ടിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ പട്യാംബയിലുള്ള റേഷൻ കടയിലെത്തിയപ്പോൾ പേര് ലിസ്റ്റിലില്ലെന്ന് കടക്കാരൻ പറഞ്ഞു. അതോടെ മടങ്ങിപ്പോന്നു. പിന്നീടിതുവരെ റേഷൻ കടയിൽ പോയിട്ടില്ല-കോയ്‌ലി ദേവി പറഞ്ഞു. മകൾക്ക് യാതൊരു അസുഖവുമുണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. ഒരു ഡോക്ടറെയും കണ്ടിരുന്നില്ല. ആരും പരിശോധിക്കാനും വന്നിരുന്നില്ല. വീട്ടിൽ ഭക്ഷിക്കാൻ യാതൊന്നുമുണ്ടായിരുന്നില്ല. പട്ടിണിയായിരുന്നു എല്ലാവരും-കോയ്‌ലി ദേവി പറയുന്നു.
ഒന്നരമാസംമുമ്പാണ് വീട്ടിൽ അവസാനമായി ധാന്യം വാങ്ങിയതെന്ന് കോയ്‌ലിയുടെ മൂത്തമകൾ ഗുഡിയ പറഞ്ഞു. റേഷൻ കിട്ടാതായിട്ടും ഇതേക്കുറിച്ച് ആരോടും പരാതിപ്പെട്ടിരുന്നില്ലെന്ന് കോയ്‌ലിയും ഗുഡിയയും പറഞ്ഞു. കാട്ടിൽനിന്ന് കിട്ടുന്ന വിറക് ശേഖരിച്ച് വിറ്റാണ് കഴിഞ്ഞിരുന്നത്. നാൽപ്പതോ അമ്പതോ രൂപയാണ് ദിവസം കിട്ടിയിരുന്നത്. അതുകൊണ്ട് കിട്ടുന്നത് വാങ്ങി ഭക്ഷിക്കുകയായിരുന്നു പതിവെന്നും ഗുഡിയ പറഞ്ഞു.
ഏഴ് മ്ക്കളാണ് കോയ്‌ലിക്കുള്ളത്. ഇതിൽ സന്തോഷിയടക്കം മൂന്നുപേർ മരിച്ചു. ജോലിക്കുപോയി കൂലി കിട്ടുന്ന ദിവസം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നതെന്ന് കുടുംബം പറയുന്നു. കരിമാട്ടി ഗ്രാമത്തിൽ 25 വർഷം മുമ്പ് ഇന്ദിരാ ആവാസ് യോജന പ്രകാരം നിർമ്മിച്ച് കിട്ടിയ വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഫെബ്രുവരി മുതൽക്ക് ഇവർക്ക് റേഷൻ നിഷേധിക്കപ്പെട്ടിരുന്നതായി സുംദേഗ ഡപ്യൂട്ടി കമ്മിഷണർ മഞ്ജുനാഥ് ഭജന്ത്രി പറഞ്ഞു.