- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ പെയ്മെന്റ് കമ്പനികൾക്ക് വേണ്ടിയാണ് പരിഷ്കാരം എന്ന വാദത്തിന്റെ മുനയൊടിച്ച് കൊണ്ട് പുതിയ പ്രഖ്യാപനം; ഏത് സാധനം വാങ്ങിയാലും ആധാർ കാർഡ് നൽകിയാൽ ബാങ്കിൽ നിന്നും പണം എടുക്കാൻ സംവിധാനം വരുന്നു; ചെലവ് കുറഞ്ഞ ഇന്ത്യൻ പരീക്ഷണം ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് കമ്പനികളേയും ഡിജിറ്റൽ പേയ്മെന്റ് കമ്പനികളുടേയും നടുവൊടിക്കും
ന്യൂഡൽഹി: കറൻസി രഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആധാർ ഉപയോഗിച്ചുള്ള ഇടപാടുകൾ എന്ന ആശയവുമായി കേന്ദ്ര സർക്കാർ രംഗത്ത് വരുന്നു. നോട്ട് അസാധുവാക്കലിന്റേയും കറൻസി രഹിത കച്ചവടത്തിന്റേയും ലക്ഷ്യം വൻകിട കമ്പനികൾക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. പേടിഎം പോലുള്ള കമ്പനികൾക്ക് വമ്പൻ കൊള്ള നടത്താനാണ് നോട്ട് അസാധുവാക്കിയതെന്നായിരുന്നു ആക്ഷേപം. ഇത് മനസ്സിലാക്കിയാണ് പുതിയ നീക്കം. എല്ലാവിധ കാർഡ് ഇടപാടുകൾക്കും പകരം ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സംവിധാനം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നതായാണ് സൂചന. രാജ്യത്ത് എല്ലാവിധ ഡിജിറ്റൽ ഇടപാടുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ നയം വൈകാതെ വ്യക്തമാക്കുമെന്നാണ് സൂചന. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ പിൻ നമ്പറോ ആവശ്യമില്ലാതെയാണ് ആധാർ നമ്പർ ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകൾ സാധ്യമാകുക. മൊബൈൽ ഫോണിലൂടെ ആധാർ നമ്പറും തിരിച്ചറിയാനുള്ള ബയോമെട്രിക് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇടപാടുകൾ. ഇതിനായി പ്രത്യേക മൊബൈൽ ആപ്
ന്യൂഡൽഹി: കറൻസി രഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആധാർ ഉപയോഗിച്ചുള്ള ഇടപാടുകൾ എന്ന ആശയവുമായി കേന്ദ്ര സർക്കാർ രംഗത്ത് വരുന്നു. നോട്ട് അസാധുവാക്കലിന്റേയും കറൻസി രഹിത കച്ചവടത്തിന്റേയും ലക്ഷ്യം വൻകിട കമ്പനികൾക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. പേടിഎം പോലുള്ള കമ്പനികൾക്ക് വമ്പൻ കൊള്ള നടത്താനാണ് നോട്ട് അസാധുവാക്കിയതെന്നായിരുന്നു ആക്ഷേപം. ഇത് മനസ്സിലാക്കിയാണ് പുതിയ നീക്കം.
എല്ലാവിധ കാർഡ് ഇടപാടുകൾക്കും പകരം ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സംവിധാനം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നതായാണ് സൂചന. രാജ്യത്ത് എല്ലാവിധ ഡിജിറ്റൽ ഇടപാടുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാറിന്റെ നയം വൈകാതെ വ്യക്തമാക്കുമെന്നാണ് സൂചന. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ പിൻ നമ്പറോ ആവശ്യമില്ലാതെയാണ് ആധാർ നമ്പർ ഉപയോഗിച്ചുകൊണ്ടുള്ള ഇടപാടുകൾ സാധ്യമാകുക. മൊബൈൽ ഫോണിലൂടെ ആധാർ നമ്പറും തിരിച്ചറിയാനുള്ള ബയോമെട്രിക് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇടപാടുകൾ.
ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് സംവിധാനം കൊണ്ടു വരും. മൊബൈൽ ആപ്പിൽ ആധാർ നമ്പർ ഉപയോഗിച്ച് ആർക്കും പണം കൈമാറാമെന്നതാകും രീതി. അധാർ കാർഡുകളുമായി ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചവർക്കാകും ഇതിന് അവസരം കിട്ടുക. അങ്ങനെ ആധാർ കാർഡിൽ ബാങ്ക് അക്കൗണ്ടുണ്ടെങ്കിൽ പുതിയ സംവിധാനത്തിലൂടെ ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും ചെയ്യാം. മൊബൈൽ ആപ്പിൽ ആധാർ കാർഡ് നമ്പർ നൽകി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാം. ഇതോടെ കാർഡിന്റെ ആവശ്യമില്ലാതെ മൊബൈൽ ഉണ്ടെങ്കിൽ പോലും സാധനം വാങ്ങാനും വിൽക്കാനും കഴിയും. പിൻ നമ്പറും പാസ് വേർഡുമില്ലാതെ ഇടപാട് നടത്താനാകും.
മൊബൈൽ നിർമ്മാതാക്കൾ, വ്യാപാരികൾ, ബാങ്കുകൾ തുടങ്ങി വ്യത്യസ്ത മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള നീക്കത്തിലൂടെ മാത്രമേ ഈ സംവിധാനം യാഥാർത്ഥ്യമാക്കാൻ സാധിക്കൂ. ഇതിനായി സർക്കാർ തലത്തിൽ നീക്കങ്ങൾ നടന്നുവരികയാണെന്നും യുഡിപിഐ അറിയിച്ചു. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ബയോമെട്രിക് രീതി ഉപയോഗിച്ചുകൊണ്ടുള്ള തിരിച്ചറിയൽ സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മൊബൈൽ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ നൽകാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
ഇന്ത്യയിൽ എല്ലാവരിലേക്കും ഇതിന്റെ ഭാഗമായി ആധാർ കാർഡ് എത്തിക്കും. അതിന് ശേഷം ബാങ്ക് അക്കൗണ്ടും ഇതിനൊപ്പം ചേർക്കാൻ പ്രേപിപ്പിക്കും. ഇത്രയും ചെയ്തവർക്ക് മൊബൈലുമുണ്ടെങ്കിൽ എല്ലാം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. ആർക്കും സാമ്പത്തക ബാധ്യതയുണ്ടാകാതെ തന്നെ ഇത് നടപ്പാക്കാനുമാകും.