- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഹരി ഇടപാടിന് ആധാർ പാൻ ബന്ധിപ്പിക്കൽ നിർബന്ധം; ഈ മാസം 30 നകം നിർബന്ധമായും പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സെബി
ന്യൂഡൽഹി: ഓഹരി വിപണിയിൽ ഇടപാട് നടത്തുന്നവർ 30നകം നിർബന്ധമായും പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദേശിച്ചു.30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നമ്പർ അസാധുവാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് മുൻപ് ഉത്തരവിറക്കിയിരുന്നു.
ഓഹരി അക്കൗണ്ടുകൾ തുറക്കാനായി ആധാറുമായി ലിങ്ക് ചെയ്ത പാൻ നമ്പറുകൾ മാത്രമേ 30ന് ശേഷം സ്വീകരിക്കാവൂ എന്നും സെബി നിർദ്ദേശം നൽകി.ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ (www.incometaxindiaefiling.gov.in) ആധാർ നമ്പറും വിവരങ്ങളും പാനും നൽകി തമ്മിൽ ബന്ധിപ്പിക്കാം.
മറുനാടന് മലയാളി ബ്യൂറോ
Next Story