നിർമാതാവ്, വിതരണക്കാരൻ, പ്രദർശകൻ, നടൻ എന്നിങ്ങനെ ആന്റണി പെരുമ്പാവൂർ വ്യക്തിമുദ്ര പതിപ്പിച്ച മേഖലകൾ നിരവധിയാണ്. മോഹൻലാലിന്റെ കാർ ഡ്രൈവറായി സിനിമാ ലോകത്തേക്ക് കടന്ന് വന്ന ആന്റണി പെരുമ്പാവൂർ കേവലം ഒരു ഡ്രൈവർ എന്നതിലുപരി ഇന്ന് മോഹൻലാലിന്റെ വിജയങ്ങളുടെ പിന്നിൽ നിൽക്കുന്ന വലംകൈ ആന്റണിയാണ്. ആശീർവാദ് ഫിലിംസ് എന്ന പേരിൽ അദ്ദേഹം ആരംഭിച്ച സിനിമാ നിർമ്മാണ കമ്പനിയും വിജയമായിരുന്നു.

ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ താരപുത്രൻ പ്രണവ് മോഹൻലാലിന്റെ ആദിയുടെ നിർമ്മാതാവും ആന്റണി പെരുമ്പാവൂർ തന്നെയായിരുന്നു. ചിത്രം നൂറ് ദിവസം പിന്നിട്ടദിവസം നിലത്തിരുന്ന ആഘോഷിച്ച ആന്റണിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.

ആദിയുടെ നൂറാം ദിന വിജയാഘോഷത്തിനിടയിൽ ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മോഹൻലാലും പ്രണവ് മോഹൻലാലും ഇരിക്കുന്ന സീറ്റിനു താഴെയായി നിലത്തിരുന്നു ഷോ കാണുന്ന ആന്റണിയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ഇത്രയും വിനയമുള്ള ആളാണോ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ എന്നാണ് ആരാധകരുടെ സംശയം.ചിത്രം പ്രചരിച്ചതോടെ ട്രോളർമാരും അതിനെ ഏറ്റെടുത്ത് കഴിഞ്ഞു.