- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു യുവതാരത്തിന്റെ ഏറ്റവും വലിയ റിലീസായി ആദിയെത്തുന്നു; പ്രണവ് മോഹൻലാൽ ചിത്രമെത്തുന്നത് 200 സ്ക്രീനുകളിൽ; വൻ പ്രതീക്ഷയിൽ ആരാധകർ
കൊച്ചി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി പ്രണവ് മോഹൻലാൽ. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ആദി റിലീസാവുന്നത് 200ൽ അധികം സക്രീനുകളിലാണ്. ഒരു പുതുമുഖ നടന് മലയാള സിനിമയിൽ ലഭിക്കുന്ന റെക്കോർഡ് റിലീസ് ആണ് ആദിക്ക് ലഭിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിന്റെ മകൻ നായകനായി അരങ്ങേറുന്നു എന്നതും ജീത്തു ജോസഫ് എന്ന പേരും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചു വിടുന്നുണ്ട്. സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ, അദിതി രവി, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സതീഷ് എസ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
കൊച്ചി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി പ്രണവ് മോഹൻലാൽ. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ആദി റിലീസാവുന്നത് 200ൽ അധികം സക്രീനുകളിലാണ്. ഒരു പുതുമുഖ നടന് മലയാള സിനിമയിൽ ലഭിക്കുന്ന റെക്കോർഡ് റിലീസ് ആണ് ആദിക്ക് ലഭിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിന്റെ മകൻ നായകനായി അരങ്ങേറുന്നു എന്നതും ജീത്തു ജോസഫ് എന്ന പേരും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ചു വിടുന്നുണ്ട്.
സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ, അദിതി രവി, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സതീഷ് എസ് കുറുപ്പാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Next Story



