- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ഷൻ മാത്രമല്ല അപ്പുവിന് സംഗീതവും വഴങ്ങും; ആദിയിലെ പ്രണവ് ആലപിച്ച ഗാനത്തിന്റെ മേക്കിങ് വിഡീയോയും ആക്ഷൻ രംഗങ്ങളുടെ മേക്കിങും പുറത്ത് വിട്ട് അണിയറപ്രവർത്തകർ
തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ആദിയിൽ പ്രണവിൻ അഭിനയിത്തിന് നിറഞ്ഞ കൈയടിയാണ് ആരാധകർ നല്കിയിരിക്കുന്നത്. താരപുത്രന്റെ ആക്ഷൻ രംഗങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ താരപുത്രന്റെ സിനിമയിലെ പാട്ടിന്റെ മേക്കിങും ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോയും പുറത്ത് വിട്ടു. പ്രണവ് തന്നെ രചന നിർവഹിച്ച ജിപ്സി വുമൺ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.അനിൽ ജോൺസണാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇതിനൊപ്പം ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ അവതരിപ്പിക്കുന്ന പ്രണവിന്റെ ദൃശ്യങ്ങളാണ് ആദിയുടെ മേക്കിങ് വിഡിയോയിലുടെ പുറത്ത് വിട്ടു.പാർകൗർ എന്ന അയോധനകല അഭ്യാസിയായാണ് പ്രണവിനെ അവതരിപ്പിക്കുന്നത്. പ്രതിയോഗികളിൽ നിന്ന് രക്ഷപ്പെടാനുള്ള രണ്ടു ദീർഘരംഗങ്ങൾ, ക്ളൈമാക്സിലെ ഏറ്റുമുട്ടൽ എന്നിവയാണ് സിനിമയിലെ ഏറ്റവും സവിശേഷമായ രംഗങ്ങൾ. ഇവയിലെ പ്രണവിന്റെ പാർകൗർ പ്രകടനമാണ് സിനിമയെ ആകർഷണമാക്കുന്നത്. അതിനൊരുക്കിയിരുന്ന പശ്ചാത്തലവും ആക്ഷൻ കൊറിയോഗ്രഫിയും മലയാള
തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ആദിയിൽ പ്രണവിൻ അഭിനയിത്തിന് നിറഞ്ഞ കൈയടിയാണ് ആരാധകർ നല്കിയിരിക്കുന്നത്. താരപുത്രന്റെ ആക്ഷൻ രംഗങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ താരപുത്രന്റെ സിനിമയിലെ പാട്ടിന്റെ മേക്കിങും ആക്ഷൻ രംഗങ്ങളുടെ മേക്കിങ് വീഡിയോയും പുറത്ത് വിട്ടു.
പ്രണവ് തന്നെ രചന നിർവഹിച്ച ജിപ്സി വുമൺ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.അനിൽ ജോൺസണാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഇതിനൊപ്പം ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ അവതരിപ്പിക്കുന്ന പ്രണവിന്റെ ദൃശ്യങ്ങളാണ് ആദിയുടെ മേക്കിങ് വിഡിയോയിലുടെ പുറത്ത് വിട്ടു.പാർകൗർ എന്ന അയോധനകല അഭ്യാസിയായാണ് പ്രണവിനെ അവതരിപ്പിക്കുന്നത്. പ്രതിയോഗികളിൽ നിന്ന് രക്ഷപ്പെടാനുള്ള രണ്ടു ദീർഘരംഗങ്ങൾ, ക്ളൈമാക്സിലെ ഏറ്റുമുട്ടൽ എന്നിവയാണ് സിനിമയിലെ ഏറ്റവും സവിശേഷമായ രംഗങ്ങൾ. ഇവയിലെ പ്രണവിന്റെ പാർകൗർ പ്രകടനമാണ് സിനിമയെ ആകർഷണമാക്കുന്നത്. അതിനൊരുക്കിയിരുന്ന പശ്ചാത്തലവും ആക്ഷൻ കൊറിയോഗ്രഫിയും മലയാളസിനിമയിൽ സമാനതകളില്ലാത്ത കാഴ്ചയാണ്.



