- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ സ്റ്റാർ ചിത്രങ്ങളെ പോലും കടത്തി വെട്ടുന്ന സാറ്റലൈറ്റ് തുക സ്വന്തമാക്കി പ്രണവിന്റെ കന്നി ചിത്രം; ആറ് കോടി രൂപയ്ക്ക് ആദിയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്താക്കിയത് അമൃതാ ടിവി
സൂപ്പർതാരം മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ഏറെ പ്രത്യേകത നേടിയ ആദി മറ്റൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.സൂപ്പർസ്റ്റാർ ചിത്രങ്ങളെ പോലും കടത്തിവെട്ടുന്ന സാറ്റലൈറ്റ് തുകയാണ് ചിത്രം നേടിയത്. ആറു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് അമൃത ടെലിവിഷൻ ചാനൽ സ്വന്തമാക്കിയെന്നാണ് സൂചന. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതും ആദിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്.ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫസ്റ്റ്ലുക്ക് ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് സാറ്റലൈറ്റ് റൈറ്റ്സ് സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആദി.ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്. പ്രണവിനൊപ്പം സിജു വിൽസൺ, ഷറഫുദീൻ, സിദ്ദിഖ്, ജഗപതി ബാബു, അനുശ്രീ, അദിതി രവി, ലെന തുടങ്ങി ഒരു വലിയ താരനിര തന്നെ അണി നിരക്കുന്ന ഈ ചിത്രത്തിന്റെ
സൂപ്പർതാരം മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ഏറെ പ്രത്യേകത നേടിയ ആദി മറ്റൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.സൂപ്പർസ്റ്റാർ ചിത്രങ്ങളെ പോലും കടത്തിവെട്ടുന്ന സാറ്റലൈറ്റ് തുകയാണ് ചിത്രം നേടിയത്. ആറു കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് അമൃത ടെലിവിഷൻ ചാനൽ സ്വന്തമാക്കിയെന്നാണ് സൂചന.
ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതും ആദിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്.ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫസ്റ്റ്ലുക്ക് ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് സാറ്റലൈറ്റ് റൈറ്റ്സ് സംബന്ധിച്ച വാർത്തകൾ പുറത്തു വരുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആദി.ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്. പ്രണവിനൊപ്പം സിജു വിൽസൺ, ഷറഫുദീൻ, സിദ്ദിഖ്, ജഗപതി ബാബു, അനുശ്രീ, അദിതി രവി, ലെന തുടങ്ങി ഒരു വലിയ താരനിര തന്നെ അണി നിരക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം അനിൽ ജോൺസണും ദൃശ്യങ്ങൾ സതീഷ് കുറുപ്പും ഒരുക്കിയിരിക്കുന്നു. ബാലതാരമായി അരങ്ങേറിയ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് നേടിയ ആളാണ് പ്രണവ് മോഹൻലാൽ.



