കൊച്ചി: പ്രണവ് മോഹൻലാലിന്റെ കന്നി ചിത്രം ആദി പുറത്തിറങ്ങിയിട്ട് 100 നാൾ തികച്ചു. ആഘോഷങ്ങൾ കൊണ്ടാടുന്നതിനിടെ സിനിമ ഇറങ്ങിയ നാളുകൾ ഓർക്കാം. ചിത്രത്തിന്റെ പോസ്റ്റ് പ്രമോഷൻ പരിപാടികളിലൊന്നും പങ്കെടുക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് മുങ്ങി.തന്നെ അതിനൊന്നും കിട്ടില്ലെന്ന് സംവിധായകൻ ജിത്തുജോസഫിനോട് റിലീസിന് മുമ്പേ പറയുകയും ചെയ്തു.എന്നാൽ, നൂറാം വാർഷികാഘോഷനാളിൽ നാണമൊക്കെ മാറ്റി വച്ച് പ്രണവ് എത്തി.

തന്നെ തീയേറ്ററിൽ രണ്ടര മണിക്കൂർ സഹിച്ചതിന് നന്ദി എന്നായിരുന്നു പ്രണവിന്റെ പ്രതികരണം.വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും ആത്മാർത്ഥയും കൂട്ടായ പ്രയത്നവുമാണ് ഇത്രയും നല്ല അണിയറപ്രവർത്തകരുമായി പ്രവർത്തിക്കാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രണവ് പറഞ്ഞു.

ബാലാജിയുടെ മകൾ സുരേഷ് ബാലാജിയുടെ സഹോദരി മോഹൻലാലിന്റെ ഭാര്യ ഇപ്പോൾ പ്രണവിന്റെ അമ്മ എന്നീ പേരുകളിൽ താൻ അറിയപ്പെടുന്നത്. ഓരോ തവണയും താൻ അഭിമാനം കൊള്ളുകയായിരുന്നുവെന്ന് സുചിത്ര മോഹൻലാൽ വേദിയിൽ പറഞ്ഞു.

ആദിയിൽ നിരവധി പേർ അഭിനയിച്ചിട്ടും എല്ലാവരും എന്നെ പറ്റി മാത്രമാണ് പറയുന്നത് എന്ന് പ്രണവ് തന്റെ അടുത്ത് പറഞ്ഞു. മകനെ സ്വീകരിച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു. മോഹൻലാൽ ചടങ്ങിൽ പ്രണവിനെ അഭിനന്ദിച്ചു.

എറണാകുളത്ത് നടന്ന ചടങ്ങിൽ പ്രണവ് മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്ക് പുറമെ മോഹൻലാലും ഭാര്യ സുചിത്ര മോഹൻലാലും പങ്കെടുത്തു.