- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ വിജയത്തിൽ പങ്കു ചേർന്ന് ദിലീപ്; ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് ദിലീപ്
പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ വിജയം ആരാധകരും മലയാള സിനിമാ ലോകവും ആഘോഷിക്കുകയാണ്. ആ ആഘോഷത്തിൽ ദിലീപും പങ്കുചേർന്നിരിക്കുകയാണ് ഇപ്പോൾ. ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചാണ് ദിലീപും ആദിയുടെ വിജയത്തിൽ പങ്കു ചേർന്നത്. തിയേറ്റർ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറൽ ബോഡിയിലായിരുന്നു ആദിയുടെ വിജയാഘോഷം സംഘടിപ്പിച്ചത്. ഇവിടെയാണ് ആദി എന്നെഴുതിയ കേക്ക് മുറിച്ച് ദിലീപും ആഘോഷം ഗംഭീരമാക്കിയത്. ആദി എന്ന് എഴുതിയ കേക്ക് ആന്റിണി പെരുമ്പാവൂരും ദിലീപും ചേർന്നാണ് മുറിച്ചുത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇത് ആദ്യമായാണു ദിലീപ് ഒരു സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ സാധാരണ അംഗം എന്ന നിലയിലായിരുന്നു ഇന്നലെ ദിലീപ് യോഗത്തിൽ പങ്കെടുത്തത്.
പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ വിജയം ആരാധകരും മലയാള സിനിമാ ലോകവും ആഘോഷിക്കുകയാണ്. ആ ആഘോഷത്തിൽ ദിലീപും പങ്കുചേർന്നിരിക്കുകയാണ് ഇപ്പോൾ. ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചാണ് ദിലീപും ആദിയുടെ വിജയത്തിൽ പങ്കു ചേർന്നത്.
തിയേറ്റർ സംഘടനയായ ഫിയോക്കിന്റെ ആദ്യ ജനറൽ ബോഡിയിലായിരുന്നു ആദിയുടെ വിജയാഘോഷം സംഘടിപ്പിച്ചത്. ഇവിടെയാണ് ആദി എന്നെഴുതിയ കേക്ക് മുറിച്ച് ദിലീപും ആഘോഷം ഗംഭീരമാക്കിയത്. ആദി എന്ന് എഴുതിയ കേക്ക് ആന്റിണി പെരുമ്പാവൂരും ദിലീപും ചേർന്നാണ് മുറിച്ചുത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇത് ആദ്യമായാണു ദിലീപ് ഒരു സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ സാധാരണ അംഗം എന്ന നിലയിലായിരുന്നു ഇന്നലെ ദിലീപ് യോഗത്തിൽ പങ്കെടുത്തത്.
Next Story