വസാനഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കവെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.ചില കള്ളങ്ങൾ മാരകമായേക്കുമെന്ന 'ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കാനാവും എന്ന വിശ്വാസത്തോടെയും പ്രാർത്ഥനയോടെയും എന്ന പോസ്‌റ്റോടു കൂടി ജീത്തു തന്നെയാണ് ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.സന്തോഷ് വർമ്മയ്ക്കാപ്പം ചിത്രത്തിൽ പ്രണവും ഗാനങ്ങൾ എഴുതുന്നുണ്ടെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവിനു പരിക്കേറ്റിരുന്നു. ഇതോടെ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ പ്രണവിന് കാര്യമായി പരിക്കേറ്റിട്ടില്ലെന്നും രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കാൻ പോവുകയാണെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.