- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവിന്റെ പട്ടാഭിഷേകം ഗംഭീരം! താരപുത്രന്റെ അരങ്ങേറ്റം മികവുറ്റതെങ്കിലും ആദി ഒരു ശരാശരി ചിത്രം മാത്രം
'മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന' അങ്ങേയറ്റം പുരുഷാധിപത്യപരവും ഫ്യൂഡലുമായ ഒരു പഴഞ്ചൊല്ലാണ്, ഹിറ്റ്‌മേക്കർ ജീത്തുജോസഫ് മോഹൻലാലിന്റെ മകൻ പ്രണവിനെ നായകാനാക്കി എടുത്ത പുതിയ ചിത്രമായ ആദി കണ്ടപ്പോൾ ട്രോൾപോലെ മനസ്സിൽ വന്നത്. 'രാജാവിന്റെ മകൻ' ആരാധകരുടെ പ്രതീക്ഷകാത്തു.ഒന്നാന്തരം ഫയർ ഉണ്ട് പ്രണവിൽ. ഒരിടത്തും മോഹൻലാലിനെ അനുകരിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വം നടനത്തിൽ ഉടനീളം ഉണ്ടാക്കിയെടുക്കാൻ ഈ നടൻ ശ്രദ്ധിച്ചിട്ടുണ്ട്.മേക്കപ്പിന്റെയും മേക്കോവറിന്റെയും അമിത പ്രയോഗങ്ങളില്ലാതെയുള്ള സ്വാഭാവികമായ അഭിനയം.പിതാവിനെപ്പോലെ ആക്ഷൻ രംഗങ്ങളിലെ കരിസ്മ അപാരം.ഡയലോഗ് ഡെലിവറിയിലും, ഭാവ പ്രകടനങ്ങളിലുമൊക്കെയുള്ള ചില കല്ലുകടികൾ ആദ്യ ചിത്രമെന്ന നിലക്ക് തള്ളിക്കളയാം.ഉറപ്പിക്കാം,പയ്യൻ കയറിവരും.അതിന് ഫാൻസിന്റെ തള്ളലൊന്നും വേണ്ട.അവന് കാലിബറുണ്ട്. നോക്കണേ, ചലച്ചിത്രത്തേക്കാൾ മേലെയാണ് താരധിപത്യം എന്നതിന് ഇതിൽകൂടുതൽ എന്ത് തെളിവ് വേണം.ആദി എന്ന പടം എങ്ങനെയെന്ന് ആർക്കും അറിയേണ്ട.പ്രണവിന്റെ പ്രകടം എങ്ങനെയുണ്ടെന്ന് അറിഞ്ഞാ
'മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന' അങ്ങേയറ്റം പുരുഷാധിപത്യപരവും ഫ്യൂഡലുമായ ഒരു പഴഞ്ചൊല്ലാണ്, ഹിറ്റ്‌മേക്കർ ജീത്തുജോസഫ് മോഹൻലാലിന്റെ മകൻ പ്രണവിനെ നായകാനാക്കി എടുത്ത പുതിയ ചിത്രമായ ആദി കണ്ടപ്പോൾ ട്രോൾപോലെ മനസ്സിൽ വന്നത്. 'രാജാവിന്റെ മകൻ' ആരാധകരുടെ പ്രതീക്ഷകാത്തു.ഒന്നാന്തരം ഫയർ ഉണ്ട് പ്രണവിൽ. ഒരിടത്തും മോഹൻലാലിനെ അനുകരിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വം നടനത്തിൽ ഉടനീളം ഉണ്ടാക്കിയെടുക്കാൻ ഈ നടൻ ശ്രദ്ധിച്ചിട്ടുണ്ട്.മേക്കപ്പിന്റെയും മേക്കോവറിന്റെയും അമിത പ്രയോഗങ്ങളില്ലാതെയുള്ള സ്വാഭാവികമായ അഭിനയം.പിതാവിനെപ്പോലെ ആക്ഷൻ രംഗങ്ങളിലെ കരിസ്മ അപാരം.ഡയലോഗ് ഡെലിവറിയിലും, ഭാവ പ്രകടനങ്ങളിലുമൊക്കെയുള്ള ചില കല്ലുകടികൾ ആദ്യ ചിത്രമെന്ന നിലക്ക് തള്ളിക്കളയാം.ഉറപ്പിക്കാം,പയ്യൻ കയറിവരും.അതിന് ഫാൻസിന്റെ തള്ളലൊന്നും വേണ്ട.അവന് കാലിബറുണ്ട്.
നോക്കണേ, ചലച്ചിത്രത്തേക്കാൾ മേലെയാണ് താരധിപത്യം എന്നതിന് ഇതിൽകൂടുതൽ എന്ത് തെളിവ് വേണം.ആദി എന്ന പടം എങ്ങനെയെന്ന് ആർക്കും അറിയേണ്ട.പ്രണവിന്റെ പ്രകടം എങ്ങനെയുണ്ടെന്ന് അറിഞ്ഞാൽ മതി.പ്രണവിന് ഡിസ്റ്റിംങ്ങ്ഷൻ ഇല്‌ളെങ്കിലും ഹൈ ഫസ്റ്റ്ക്‌സാസ് കൊടുക്കാം.പക്ഷേ ഈ സിനിമക്കോ.
ആദ്യപകുതിയുടെ പ്രതീക്ഷയുണർത്തുന്ന ബിൽഡപ്പ് കഴിഞ്ഞാൽ, കേട്ടുമടുത്ത പ്രമേയവും,സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തുന്ന രംഗങ്ങളുമാണ് ഉടനീളം.തിരക്കഥയിലൊന്നും ജീത്തു തീരെ ശ്രദ്ധിച്ചിട്ടില്‌ളെന്ന് കൈ്‌ളമാകസിലെ കൂട്ടപ്പൊരിച്ചിലിലൊക്കെ വ്യക്തമാണ്.കട്ട ലാൽഫാൻസുകാർപോലും ചിത്രത്തിന് പാസ്മാർക്കേ കൊടുക്കൂ.ഒരു ഫാമിലി ഡ്രാമ പ്‌ളസ് ക്രൈം ത്രില്ലർ എന്ന 'ദൃശ്യം' മോഡൽ പരീക്ഷണം ഇവിടെ പാളിപ്പോയിരിക്കുന്നു.