കൊച്ചി: പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി എത്തിയ ചിത്രമാണ് ആദി. ആദ്യ ദിനങ്ങളിൽ തന്നെ ചിത്രം വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പ്രണവിനോടുള്ള ആരാധനമൂത്ത് യുവാവ് നടത്തിയ പാർക്കൗർ പ്രകടനാണ് അത്. ഡജിൻ എന്ന യുവാവ് ആണ് പാർക്കൗർ അഭ്യാസം ചെയ്ത് ആദി കാണാൻ തിയറ്ററിലേക്ക് ഓടുന്നത്. ശ്രാവൺ സത്യയാണ് വിഡിയോയുടെ സംവിധാനം.

കെട്ടിടങ്ങളിൽ വേഗത്തിൽ കുതിച്ചുകയറാനും മതിലുകൾക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാർക്കൗർ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർ കയ്യടികളോടെയാണ് വരവേറ്റത്.