- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത പ്രതീക്ഷകളും മുൻവിധികളും മാറ്റിവെച്ച് തിയറ്ററിലേക്ക് വരൂ; പ്രണവ് മോഹൻലാൽ ചിത്രം ആദി ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല ചിത്രമെന്നും ജിത്തു ജോസഫ്: ഇന്ന് റിലീസ് ചെയ്യുന്ന ആദി കാണാൻ പ്രേക്ഷകരെ ക്ഷേണിച്ച് ജിത്തു ജോസഫ്
മെഗസ്സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി ഇന്ന് തിയറ്ററുകളിൽ എത്തും. ചിത്രീകരണം മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് ആദി. നായകൻ മോഹൻലാലിന്റെ മകനായതിനാലും വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ നോക്കി കാണുന്നത്. അമിത പ്രതീക്ഷകളും മുൻവിധികളും മാറ്റി വച്ച് കണ്ടാൽ ഓരുത്തർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല ചിത്രമായിരിക്കും ആദി എന്ന് ജിത്തു ജോസഫ് പറഞ്ഞു. ഒരു സംവിധായകനെന്ന നിലയിൽ എന്റെ ഓരോ ചിത്രവും മികവുറ്റതാക്കാൻ ശ്രമിക്കാറുണ്ട്, ആദിയും അത്തരത്തിലൊരു ശ്രമമാണ്. അനൗൺസ് ചെയ്ത ദിവസം മുതൽ മറ്റേത് ചിത്രത്തേക്കാളും ആദിക്ക് നിങ്ങൾ പ്രേക്ഷകർ നൽകിയ സ്വീകരണം വളരെ വലുതാണ്. തിയേറ്ററിൽ പോയി തന്നെ ഈ ചിത്രം കാണണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആദിയിൽ ഒരു പാർക്കൗർ അഭ്യാസിയുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ആദി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്
മെഗസ്സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി ഇന്ന് തിയറ്ററുകളിൽ എത്തും. ചിത്രീകരണം മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് ആദി. നായകൻ മോഹൻലാലിന്റെ മകനായതിനാലും വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ നോക്കി കാണുന്നത്.
അമിത പ്രതീക്ഷകളും മുൻവിധികളും മാറ്റി വച്ച് കണ്ടാൽ ഓരുത്തർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല ചിത്രമായിരിക്കും ആദി എന്ന് ജിത്തു ജോസഫ് പറഞ്ഞു. ഒരു സംവിധായകനെന്ന നിലയിൽ എന്റെ ഓരോ ചിത്രവും മികവുറ്റതാക്കാൻ ശ്രമിക്കാറുണ്ട്, ആദിയും അത്തരത്തിലൊരു ശ്രമമാണ്. അനൗൺസ് ചെയ്ത ദിവസം മുതൽ മറ്റേത് ചിത്രത്തേക്കാളും ആദിക്ക് നിങ്ങൾ പ്രേക്ഷകർ നൽകിയ സ്വീകരണം വളരെ വലുതാണ്. തിയേറ്ററിൽ പോയി തന്നെ ഈ ചിത്രം കാണണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആദിയിൽ ഒരു പാർക്കൗർ അഭ്യാസിയുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ആദി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രണവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, ലെന, അനുശ്രീ, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും.
പ്രണവിന് ആശംസകളുമായി നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ദുൽഖർ സൽമാൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത് സൂപ്പർ സ്റ്റാറാകാൻ വേണ്ടി ജനിച്ചവനാണ് അപ്പു എന്നാണ്. മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും പ്രണവിന് ആശംസകൾ നേർന്നിരുന്നു.