- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജിപാപ്പനും കൂട്ടരും കപ്പെടുത്തടാ മക്കളേ; ഡ്യൂഡും സർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസുമെല്ലാം കളം നിറഞ്ഞപ്പോൾ തീയറ്റർ ചിരിമേളത്തിൽ മുങ്ങി; കാത്തിരുപ്പുകൾ വെറുതേയായില്ലെന്ന് ആരാധകർ; പരാജയചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി ബോക്സോഫീസ് ഭരിക്കും; ഷാജിപാപ്പനായി വന്ന ജയസൂര്യയുടെ മകന്റേയും ആരാധകരുടേയും വാക്കുകൾ കേൾക്കാം
കൊച്ചി: ചിരിയുടെ മാലപ്പടക്കം തീർത്ത ആട് 2 തീയറ്ററുകൾ ഇളക്കി മറിക്കുന്നു. ആൺ-പെൺ വെത്യാസമില്ലാതെ ഷാജി പാപ്പനേയും പിള്ളേരേയും കാണാനെത്തിയവരുടെ മനസ്സ് നിറച്ചാണ് ആട് 2 അവസാനിക്കുന്നത്. ഓരോ സീനിനും കഥാപാത്രങ്ങൾക്കും കിട്ടുന്ന കൈയടി ആദ്യ ഭാഗത്തിന്റെ പരാജയത്തിന്റെ വിഷമം മാറ്റുന്നതാണ്.മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. ഷാജി പാപ്പൻ എന്ന ജയസൂര്യയാണ് സിനിമയുടെ എല്ലാമെല്ലാം രണ്ട് മണിക്കൂറോളം നീളമുള്ള ചിത്രത്തെ തോളിലേറ്റി മുന്നോട്ട് നയിക്കുന്നതിൽ ചിത്രത്തിന്റെ നർമ രംഗങ്ങളും പശ്ചാത്തല സംഗീതവും വലിയ പ്രധാന്യമാണുള്ളത്.ആദ്യ ഭാഗത്തിലെ താരങ്ങൾ രണ്ടാം ഭാഗത്തിലും അത് മികവോടെ തന്നെ വന്നപ്പോൾ ലോലനാണ് കൂട്ടത്തിൽ മേക്കോവർ നടത്തിയത്. ട്യൂഡ് ആയി വിനായകനും ചിത്രത്തിൻഖരെ വലിയ ഒരു പ്ലസ് പോയന്റായി മാറിയിട്ടുണ്ട്. ആദ്യഭാഗത്തിൽ ആടാണ് വിഷയം എങ്കിൽ ഇതിൽ പാപ്പനും കൂട്ടരും നേരിടുന്നത് നോട്ട്‌നിരോധന പ്രശ്‌നമാണ്. നോട്ട് നിരോധനവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം
കൊച്ചി: ചിരിയുടെ മാലപ്പടക്കം തീർത്ത ആട് 2 തീയറ്ററുകൾ ഇളക്കി മറിക്കുന്നു. ആൺ-പെൺ വെത്യാസമില്ലാതെ ഷാജി പാപ്പനേയും പിള്ളേരേയും കാണാനെത്തിയവരുടെ മനസ്സ് നിറച്ചാണ് ആട് 2 അവസാനിക്കുന്നത്. ഓരോ സീനിനും കഥാപാത്രങ്ങൾക്കും കിട്ടുന്ന കൈയടി ആദ്യ ഭാഗത്തിന്റെ പരാജയത്തിന്റെ വിഷമം മാറ്റുന്നതാണ്.മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2.
ഷാജി പാപ്പൻ എന്ന ജയസൂര്യയാണ് സിനിമയുടെ എല്ലാമെല്ലാം രണ്ട് മണിക്കൂറോളം നീളമുള്ള ചിത്രത്തെ തോളിലേറ്റി മുന്നോട്ട് നയിക്കുന്നതിൽ ചിത്രത്തിന്റെ നർമ രംഗങ്ങളും പശ്ചാത്തല സംഗീതവും വലിയ പ്രധാന്യമാണുള്ളത്.ആദ്യ ഭാഗത്തിലെ താരങ്ങൾ രണ്ടാം ഭാഗത്തിലും അത് മികവോടെ തന്നെ വന്നപ്പോൾ ലോലനാണ് കൂട്ടത്തിൽ മേക്കോവർ നടത്തിയത്.
ട്യൂഡ് ആയി വിനായകനും ചിത്രത്തിൻഖരെ വലിയ ഒരു പ്ലസ് പോയന്റായി മാറിയിട്ടുണ്ട്. ആദ്യഭാഗത്തിൽ ആടാണ് വിഷയം എങ്കിൽ ഇതിൽ പാപ്പനും കൂട്ടരും നേരിടുന്നത് നോട്ട്‌നിരോധന പ്രശ്‌നമാണ്. നോട്ട് നിരോധനവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. വിജയ് ബാബുവിന്റെ സർബത്ത് ഷമീർ, സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന സാത്താൻ സേവ്യർ, ഇന്ദ്രൻസിന്റെ പി പി ശശി എന്നിവരും ആദ്യ ഭാഗത്തിന്റെ അതേ മിഴിവിൽ എത്തുന്നു.
അപ്പൊ ഈ ക്രിസ്മസ് ഷാജിപാപ്പനും പിള്ളേരും കൊണ്ടുപോയി മക്കളെ എന്നാണ് ചിത്രം കണ്ടവർ പറയുന്നത്. തീയേറ്ററുകളിൽ നിലയ്ക്കാത്ത കൈയടിയുടെയും ആരവങ്ങളുടെയും ആർപ്പുവിളികളുടെയും ചിരിയുടെയും മരണമാസ്സ് തൃശൂർ പൂരമാണ് ചിത്രം ഒരുക്കിയത്. തലയിൽ ഉള്ള ലോജിക് വീട്ടിൽ വച്ചിട്ട് എല്ലാവരും ആട് 2 നു പോകണം എന്നും ആരാധകർ പറയുന്നു.
കൈകൊട്ടി ചിരിക്കാൻ, മനം നിറഞ്ഞ് ആസ്വദിക്കാൻ കുട്ടികൾക്കും കുടുംബത്തിനും ഒരുപോലെ പ്രിയമാകാൻ ഷാജി പാപ്പനും പിള്ളെർക്കും കഴിയുമെന്ന് ഉറപ്പ്. സംവിധായകന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ഒരു അമർ ചിത്രകഥ പോലെ സിമ്ബിൾ ആയൊരു സിനിമ. അതാണ് ആട് 2.
ചിത്രം കാണുമ്പോൾ ആരാധകരുടെ ആവേശം കാണാൻ ആടു 2 വിന്റെ അണിയറ പ്രവർത്തകരും എരണാകുളത്തെ പത്മ തീയറ്ററിലെത്തുയിരുന്നു, ഷാജി പാപ്പന്റെ സ്റ്റൈലിലായിരുന്നു നിർമ്മാതാവായ വിജയ് ബാബു എത്തിയത്. അണിയറ പ്രവർത്തകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ചിത്രം അരങ്ങ് തകർത്തത്.
ഷാജി പാപ്പൻ രണ്ടാം വരവു വെറുതയല്ലാന്നു തെളിയിച്ചിരിക്കുന്നു എന്ന് ആരാധകർ പറയുന്നു.ഈ ക്രിസ്മസിന് ഏറ്റവും വലിയ പണം വാരി ചിത്രം ആട് തന്നെയാകുമെന്നും ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രവും ഇതു തന്നെയാക്കും ആരാധകർ പ്രതീക്ഷിക്കുന്നു.