കൊച്ചി: ചിരിയുടെ മാലപ്പടക്കം തീർത്ത ആട് 2 തീയറ്ററുകൾ ഇളക്കി മറിക്കുന്നു. ആൺ-പെൺ വെത്യാസമില്ലാതെ ഷാജി പാപ്പനേയും പിള്ളേരേയും കാണാനെത്തിയവരുടെ മനസ്സ് നിറച്ചാണ് ആട് 2 അവസാനിക്കുന്നത്. ഓരോ സീനിനും കഥാപാത്രങ്ങൾക്കും കിട്ടുന്ന കൈയടി ആദ്യ ഭാഗത്തിന്റെ പരാജയത്തിന്റെ വിഷമം മാറ്റുന്നതാണ്.മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2.

ഷാജി പാപ്പൻ എന്ന ജയസൂര്യയാണ് സിനിമയുടെ എല്ലാമെല്ലാം രണ്ട് മണിക്കൂറോളം നീളമുള്ള ചിത്രത്തെ തോളിലേറ്റി മുന്നോട്ട് നയിക്കുന്നതിൽ ചിത്രത്തിന്റെ നർമ രംഗങ്ങളും പശ്ചാത്തല സംഗീതവും വലിയ പ്രധാന്യമാണുള്ളത്.ആദ്യ ഭാഗത്തിലെ താരങ്ങൾ രണ്ടാം ഭാഗത്തിലും അത് മികവോടെ തന്നെ വന്നപ്പോൾ ലോലനാണ് കൂട്ടത്തിൽ മേക്കോവർ നടത്തിയത്.