കൊച്ചി: തീയറ്ററുകളിൽ വൻ വിജയമായ ജയസൂര്യ ചിത്രമായ ആട് 2 വിലെ ഡിലീറ്റഡ് സീൻ പുറത്ത്. സണ്ണി വെയിനും വിജയ് ബാബുവും ഉൾപ്പെടുന്ന സീനാണ് പുറത്ത് വന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ആട് 2, മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. ഒന്നാം ഭാഗം2015 ഫെബ്രുവരി ആറിനാണ് തിയറ്ററുകളിലെത്തിയിരുന്നത്. എന്നാൽ ബോക്‌സോഫീസിൽ വൻ തിരിച്ചടിയായിരുന്നു ആദ്യഭാഗത്തിന്. ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളിൽ പലരും രണ്ടാം ഭാഗത്തിലുണ്ടായിരുന്നു. ഒന്നാംഭാഗത്തിന്റെ ക്ഷീണം തീർത്താണ് ഷാജിപ്പാപ്പനും സംഘവും തിയേറ്ററുകൾ പിടിച്ചെടുക്കുന്നത്