- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടിന്റെ ചിരി അവസാനിക്കുന്നില്ല; ബോക്സോഫീസിൽ ചിരിയുടെ പെരുമഴ തീർക്കുന്ന ആട് 2 വിന്റെ മെയ്ക്കിങ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഷാജി പാപ്പന്റേയും കൂട്ടരുടേയും പിന്നാമ്പുറക്കഥകൾ ഇതാണ്
കൊച്ചി: ക്രിസ്മസ് റിലീസിൽ മികച്ച പ്രതികരണം നേടുന്ന ആട് 2 ബോക്‌സോഫീസിലും പണം വാരിക്കൂട്ടുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറയിൽ നടന്നതിന്റെ ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിക്കുകയാണ് ആട് 2 വിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തെപ്പോലെ ചിത്ത്രതിന്റെ മെയ്ക്കിങ് വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കോമഡിക്കാണ് പ്രാധാന്യമെങ്കിലും മാസ് ആക്ഷൻ രംഗങ്ങളിൽ സമ്പന്നമാണ് ആട് 2. ഷാൻ റഹ്മാൻ തന്നെയാണ് ചിത്രത്തിന് സംഗീതം നൽകിയത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമ്മാണം.
കൊച്ചി: ക്രിസ്മസ് റിലീസിൽ മികച്ച പ്രതികരണം നേടുന്ന ആട് 2 ബോക്‌സോഫീസിലും പണം വാരിക്കൂട്ടുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ അണിയറയിൽ നടന്നതിന്റെ ദൃശ്യങ്ങൾ പ്രേക്ഷകരിലെത്തിക്കുകയാണ് ആട് 2 വിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തെപ്പോലെ ചിത്ത്രതിന്റെ മെയ്ക്കിങ് വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കോമഡിക്കാണ് പ്രാധാന്യമെങ്കിലും മാസ് ആക്ഷൻ രംഗങ്ങളിൽ സമ്പന്നമാണ് ആട് 2.
ഷാൻ റഹ്മാൻ തന്നെയാണ് ചിത്രത്തിന് സംഗീതം നൽകിയത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമ്മാണം.
Next Story



