- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമസ് ആഘോഷമാക്കാൻ ഷാജി പാപ്പൻ എത്തുന്നു; ജയസൂര്യ നായകനാകുന്ന ആട് 2 തിയറ്ററുകളിലേക്ക്; തിയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത് ഇതാദ്യം
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആട് 2 തിയറ്ററുകളിലേക്ക്. ചിത്രം ഡിസംബർ 22ന് റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചത്. മിഥുൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് അഭിനയിച്ചിരുന്നവർ തന്നെയാണ് രണ്ടാം ഭാഗത്തും അണിനിരക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ പിങ്കി എന്ന ആട് ഒരു ആട്ടിൻ കുട്ടിക്ക് ജന്മം നൽകിയിരുന്നു. ആദ്യ ഭാഗത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആക്ഷനും കോമഡിയും ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാമെന്നാണ് സംവിധായകൻ ഉറപ്പുനല്കുന്നത്. രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്റെ ജീവിതത്തിലെ മറ്റൊരു സംഭവമായിരിക്കും പറയുക. ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്രൈഡേ ടിക്കറ്റ്‌സ് ആണ്. ചിത്രത്തിന്റെ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കി
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആട് 2 തിയറ്ററുകളിലേക്ക്. ചിത്രം ഡിസംബർ 22ന് റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചത്.
മിഥുൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് അഭിനയിച്ചിരുന്നവർ തന്നെയാണ് രണ്ടാം ഭാഗത്തും അണിനിരക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ പിങ്കി എന്ന ആട് ഒരു ആട്ടിൻ കുട്ടിക്ക് ജന്മം നൽകിയിരുന്നു. ആദ്യ ഭാഗത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആക്ഷനും കോമഡിയും ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാമെന്നാണ് സംവിധായകൻ ഉറപ്പുനല്കുന്നത്. രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്റെ ജീവിതത്തിലെ മറ്റൊരു സംഭവമായിരിക്കും പറയുക.
ചിത്രത്തിലെ സംഗീതമൊരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്രൈഡേ ടിക്കറ്റ്‌സ് ആണ്.
ചിത്രത്തിന്റെ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കിടികളെയും വിനായകന്റെ കഥാപാത്രത്തെയുമെല്ലാം പ്രേക്ഷകർ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യ ഭാഗത്തിനു ശേഷം ആന്മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾ മിഥുൻ മാനുവൽ സംവിധാനം ചെയ്യ്തിരുന്നു. അതിനു ശേഷമാണ് ആട് 2 ഒരുക്കിയത്.



