കൊച്ചി: ഷാജി പാപ്പന്റേയും കൂട്ടരുടേയും രണ്ടാം വരവിന് കൊഴുപ്പു കൂട്ടാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മരണമാസ് ഷാജിപാപ്പന് കൊലമാസ് ട്രെയിലറുമായി എത്തിയ ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. രണ്ട് മിനിറ്റ് ഇരുപത്തിയൊന്ന് സെക്കൻഡ് ഉള്ള ട്രെയിലറിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്.

തിയേറ്ററിൽ വേണ്ടത്ര കിട്ടാതിരുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം സിഡി പുറത്തിറങ്ങിയ ശേഷമാണ് ആരാധകർക്കിടെ തരംഗം സൃഷ്ടിച്ചത്. അന്ന് മുതൽ ഉയർന്ന് കേൾക്കുന്ന ആരാധകരുടെ ആവശ്യമാണ് ആട് 2

2015 ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2വിന്റെ പ്രത്യേകത കോമഡിയായിരുന്നു, ഇത്തവണ ഷാജി പാപ്പൻ വരുമ്പോൾ മാസ് ആക്ഷൻ രംഗങ്ങളായിരിക്കും ആട് 2വിന്റെ പ്രത്യേകത.

ആദ്യഭാഗത്തിലെ കിടിലൻ സംഗീതമൊരുക്കിയ ഷാൻ റഹ്മാൻ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം നിർവഹിച്ചത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമ്മാണം. ചിത്രം 22നാണ് തിയറ്ററുകളിലെത്തുന്നത്.

സണ്ണി വെയ്ൻ, ഹരികൃഷ്ണൻ,വിനായകൻ,രൺജി പണിക്കർ,വിജയ് ബാബു, ഇന്ദ്രൻസ്,ധർമ്മജൻ ബോൾഗാട്ടി,സൈജു കുറുപ്പ്,വിനീത് മോഹൻ,ഭഗത് മാനുവൽ,ഇന്ദ്രൻസ്,ബിജുക്കുട്ടൻ,സൈജു കുറുപ്പ് തുടങ്ങിയ വൻ താരങ്ങൾ ആട് 2 വിലും അണി നിരക്കുന്നുണ്ട്