കൊച്ചി: ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 വാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മിഥുൻ മാനുവൽ തോമസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ആട് 2വിന്റെ ട്രെയിലർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, ഇപ്പോൾ പുതിയ ഒരു മൽസരവുമായി എത്തിയിരിക്കുകയാണ് ആട് 2 ടീം. ഫ്രൈഡെ ഫിലിംസിന്റെ നേതൃത്വത്തിൽ ട്രോൾ മത്സരമാണ് ഇത്. ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ വിജയ് ബാബുവാണ് ഇത് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ആട് 2വിന്റെ ട്രെയിലറിലെയോ, പാട്ടിലേയോ സ്‌ക്രീൻഷോട്ടുകൾ കോർത്തിണക്കി , ഈ സിനിമയെത്തന്നെ പരാമർശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകൾക്ക് അത്യുഗ്രൻ സമ്മാനങ്ങൾ ഒരുക്കുകയാണ് ഫ്രൈഡെ ഫിലിംസ്. മികച്ചു നിൽക്കുന്ന ട്രോളുകൾക്ക് ഒന്നാം സമ്മാനമായി 15,000 രൂപ പാപ്പൻ മുണ്ട് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്. രണ്ടാം സമ്മാനം : 10,000 രൂപ പാപ്പൻ മുണ്ട് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്. മൂന്നാം സമ്മാനം : 5,000 രൂപ പാപ്പൻ മുണ്ട് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ് എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

ആട് 2 'ട്രോൾ മത്സരം'
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ആട്2 സോംഗ് / ട്രൈയിലറിലെ രംഗങ്ങൾ ആസ്പദമാക്കിയുള്ള ട്രോളുകളുടെ വൻപ്രവാഹം സോഷ്യൽ മീഡിയാ ആഘോഷമാക്കുമ്പോൾ ഫ്രൈഡേ ഫിലിം ഹൗസും ഒപ്പം ചേരുന്നു.

ആട് 2 വിന്റെ ട്രെയിലറിലെയോ, സോംഗിലെയോ സ്‌ക്രീൻഷോട്ടുകൾ കോർത്തിണക്കി , ഈ സിനിമയെത്തന്നെ പരാമർശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകൾക്ക് അത്യുഗ്രൻ സമ്മാനങ്ങൾ ഞങ്ങൾ ഒരുക്കുകയാണ്.

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒന്നാം സമ്മാനം : 15,000 രൂപ + പാപ്പന്മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

രണ്ടാം സമ്മാനം : 10,000 രൂപ + പാപ്പന്മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.

മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പന്മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ട്രോളുകൾക്ക് ആകർഷകമായ ഗിഫ്റ്റുകൾ നൽകുന്നതായിരിക്കും.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രോളുകളും ആട് 2 വിന്റെ ഒഫിഷ്യൽ പേജിൽ പ്രസിദ്ധീകരിക്കുന്നതായിക്കും.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ശ്രദ്ധിക്കുക :
'''''''''''''''''''''''''''''''''''''''''''''''''

# മത്സരം ആരംഭിക്കുന്നത് ഇപ്പോൾ മുതൽ. ഡിസംബർ 21 ന് ഉച്ചയ്ക്ക് 12 മണി വരെ ടോളുകൾ അയക്കാം.

# ഒരാൾക്ക് എത്ര ട്രോളുകൾ വേണമെങ്കിലും അയക്കാം. സ്വന്തമായി ഉണ്ടാക്കിയ ട്രോൾ വേണം അയക്കാൻ. അയക്കുന്ന ട്രോളന്റെ പേര് മെൻഷൻ ചെയ്തുകൊണ്ട് , സ്വന്തം വാട്ട്‌സാപ്പ് നമ്പറിൽ നിന്നു വേണം അയക്കാൻ.

# മത്സരത്തിനായി ട്രോളുകൾ അയക്കേണ്ട ഞങ്ങളുടെ വാട്ട്‌സാപ്പ് നമ്പർ +91 9745422555.

# നിലവിൽ ഇറങ്ങിയ ഒരു ട്രോൾ തന്നെ ( എക്‌സാറ്റ് കോപ്പി )ഒന്നി ലധികം പേർ അയക്കുകയും, അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം ഉടലെടുക്കുകയും ചെയ്താൽ, അത് ആദ്യം ഫേസ് ബുക്കിൽ/ പോസ്റ്റ് ചെയ്തത് ആരെന്നുള്ള സമയം പരിശോധിച്ചായിരിക്കും അംഗീകരിക്കുക. തുടർന്ന് ഉടമസ്ഥരല്ലാത്തവരെ മത്സരത്തിൽ നിന്ന് അയോഗ്യരാക്കുന്നതുമായിരിക്കും.

# ട്രോൾ ഉണ്ടാക്കുമ്പോൾ മറ്റുള്ള സിനിമയുടെ/ താരങ്ങളുടെ /മത-സാമുദായിക വികാരങ്ങൾ വൃണപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ളവ പരിഗണിക്കുന്നതല്ല.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
അപ്പോൾ കളി തുടങ്ങുകയായി...
കപ്പ് ആര് കൊണ്ടുപോകും മക്കളേ...??