- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിപ്പിച്ചു കൊല്ലാൻ ഷാജി പാപ്പാനും പിള്ളേരും വീണ്ടും എത്തും; വടംവലിയുമായി ത്രി എത്തുന്നത് ത്രിഡിയിൽ
ആട് ടുവിന്റെ വിജയത്തിന് പിന്നാലെ തരംഗമാവാൻ ആട് 3 എത്തുന്നു. ഷാജി പാപ്പനേയും പിള്ളേരെയും മൂന്നാം ഭാഗത്തിൽ ത്രിഡിയിലെത്തിക്കാനാണ് അണിയറക്കാർ ഒരുങ്ങുന്നത്. ആട് ഒന്നിന്റെ പിന്നാലെ ആട് ടുവും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതോടെയാണ് മൂന്നാം ഭാഗവും ഒരുക്കാൻ അണിയറക്കാരെ പ്രേരിപ്പിച്ചത്. ആട് ടുവിൽ അഭിയനയിയ്വരെല്ലാം തന്നെ ആട് ത്രിയിലും ഉണ്ട്. അടുത്ത വർഷം ആയിരിക്കും ആട് 3 പ്രേക്ഷകരെ തേടി എത്തുക. ഒന്നാം ഭാഗത്തിൽ പിങ്കിയാടും നീലകൊടുവേലിയുമായിരുന്നു പാപ്പന് നേരിട്ട പ്രശ്നങ്ങൾ. (നടുവേദന പണ്ടേ കൂടെയുണ്ടായിരുന്നല്ലോ?) രണ്ടാം ഭാഗത്തിൽ നോട്ട് നിരോധനവും പ്രാരാബ്ധവുമൊക്കെയായി പാപ്പാനെത്തിയപ്പോഴും ആരാധകർ കയ്യടികളോടെ വരവേറ്റു. ഷാജി പാപ്പനും ഒപ്പം പാപ്പന്റെ പിള്ളേരും മികച്ച പ്രകടനമാണ് ആട് ടുവിലും കാഴ്ച വെച്ചത്. ആട് ത്രി എത്തുന്നു എന്ന വാർത്തയും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചുകുട്ടികൾ പോലും ഷാജി പാപ്പാന്റെയും പിള്ളേരുടെ കട്ട ആരാധകരാണ്.
ആട് ടുവിന്റെ വിജയത്തിന് പിന്നാലെ തരംഗമാവാൻ ആട് 3 എത്തുന്നു. ഷാജി പാപ്പനേയും പിള്ളേരെയും മൂന്നാം ഭാഗത്തിൽ ത്രിഡിയിലെത്തിക്കാനാണ് അണിയറക്കാർ ഒരുങ്ങുന്നത്. ആട് ഒന്നിന്റെ പിന്നാലെ ആട് ടുവും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതോടെയാണ് മൂന്നാം ഭാഗവും ഒരുക്കാൻ അണിയറക്കാരെ പ്രേരിപ്പിച്ചത്. ആട് ടുവിൽ അഭിയനയിയ്വരെല്ലാം തന്നെ ആട് ത്രിയിലും ഉണ്ട്. അടുത്ത വർഷം ആയിരിക്കും ആട് 3 പ്രേക്ഷകരെ തേടി എത്തുക.
ഒന്നാം ഭാഗത്തിൽ പിങ്കിയാടും നീലകൊടുവേലിയുമായിരുന്നു പാപ്പന് നേരിട്ട പ്രശ്നങ്ങൾ. (നടുവേദന പണ്ടേ കൂടെയുണ്ടായിരുന്നല്ലോ?) രണ്ടാം ഭാഗത്തിൽ നോട്ട് നിരോധനവും പ്രാരാബ്ധവുമൊക്കെയായി പാപ്പാനെത്തിയപ്പോഴും ആരാധകർ കയ്യടികളോടെ വരവേറ്റു. ഷാജി പാപ്പനും ഒപ്പം പാപ്പന്റെ പിള്ളേരും മികച്ച പ്രകടനമാണ് ആട് ടുവിലും കാഴ്ച വെച്ചത്.
ആട് ത്രി എത്തുന്നു എന്ന വാർത്തയും ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചുകുട്ടികൾ പോലും ഷാജി പാപ്പാന്റെയും പിള്ളേരുടെ കട്ട ആരാധകരാണ്.