ബോക്‌സ്ഓഫീസിൽ അധികം തരംഗം ഒന്നും സൃഷ്ടിക്കാതെ കടന്ന് പോയ ജയസൂര്യ ചിത്രം ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗം ഉറപ്പായി.ജയസൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിംസ് അതിന്റെ കാര്യങ്ങൾ തിരക്കിട്ട് നീക്കിക്കൊണ്ടിരിക്കുകയാണ്.

ആട് വിജയിച്ചില്ലെങ്കിലും ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രം ഹിറ്റായി മാറിയിരുന്നു. ഷാജി പാപ്പനെ തന്നെ കേന്ദ്ര കഥാപാത്രമാക്കിയാണ് ആടിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. മിഥുൻ തന്നെയായിരിക്കുമോ ചിത്രത്തിന്റെ സംവിധായകൻ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

ചിത്രം തിയറ്ററിൽ മികച്ച വിജയം നേടിയില്ലെങ്കിലും ഡി.വി.ഡി റിലീസിംഗിന് ശേഷം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ആട്. ഷാജി പാപ്പനായി അഭിനയിക്കാൻ ജയസൂര്യ തന്റെ ശരീരഭാരം 80 കിലോയായി വർദ്ധിപ്പിച്ചിരുന്നു. നാൽപ്പത് വയസുകടന്ന വില്ലൻ കഥാപാത്രമായി വീണ്ടും മാറാൻ എന്തായാലും ജയസൂര്യ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു എന്നാണ് വിവരം.