ട് ഒരു ഭീകരജീവിയാണ് എന്ന കോമഡി ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടി രുന്നെങ്കിലും ടോറന്റ് ഹിറ്റായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രണ്ടാം ഭാഗമിറക്കിതും അത് വിജയിച്ചതും. ഇപ്പോഴിതാ ഷാജി പാപ്പനും പിള്ളാരും വീണ്ടും തിയേറ്ററുകൾ കീഴടക്കാനെത്തുകയാണ്. തിയേറ്ററുകളിൽ പരാജയപ്പെട്ട ആട് ആദ്യ ഭാഗമാണ് തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.

കേരളത്തിലെ 50 ലേറെ തിയേറ്ററുകളിലാണ് ആട് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മാർച്ച് 16ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ഒരാഴ്‌ച്ചത്തേയ്ക്കാ യിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച് ജയസൂര്യ നായകനായി എത്തിയ 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വിജയിക്കുകയും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്.

മുഴുനീള കോമഡി ചിത്രമായിരുന്ന 'ആട് ഒരു ഭീകരജീവിയാണ്' 2015 ഫെബ്രുവരി ആറിനാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് നിർമ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളിൽ പരാജയപ്പെട്ടു.ജയസൂര്യ, ധർമ്മജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയിൻ, വിനയകൻ, വിജയ് ബാബു സാന്ദ്ര തോമസ്, വിനീത് മോഹൻ, ഉണ്ണി രാജൻ പി. ദേവ്, ഹരികൃഷ്ണൻ, ഭഗത് മാനുവേൽ, ഇന്ദ്രൻസ്, ചെമ്പൻ വിനോദ്, രഞ്ജി പണിക്കർ, സുധി കോപ്പ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.