തിയേറ്ററുകളെ ഇളക്കി മറിക്കാൻ ആട് തോമ വീണ്ടുമെത്തുന്നു. മോഹൻലാലിന്റെ അഭിനയിച്ച ജീവിതത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രം സ്ഫടികം വീണ്ടും എത്തുന്നത് മെയ്21 ന് ലാലേട്ടന്റെ ജന്മദിനത്തിലാണ്.

ഡിജിറ്റൽ ഫോർമാറ്റിൽ ആണ് ചിത്രം എത്തുന്നത്. കെപിഎസി ലളിത, നെടുമുടി വേണു, രാജൻ പി ദേവ്, ഭീമൻ രഘു, മണിയൻ പിള്ള രാജു, ഈ സിനിമയോടെ പേരിന് തന്നെ മാറ്റം വന്ന സ്ഫടികം ജോർജ് എന്നിവരെ കൂടെ ആടുതോമയോടൊപ്പം തിയേറ്ററുകളിൽ കാണാം

ചാക്കോ മാഷുടെ ഓട്ടക്കാലണയായി വളർന്ന മകൻ തോമസ് ചാക്കോ തന്റെ ശരിവഴികളിലൂടെ നാട്ടിന് പ്രിയങ്കരനാവുകയും വീട്ടിൽ നിന്ന് പുറത്താവുകയും ചെയ്ത കഥയാണ് ആരാധകർ വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത്..

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ചിത്രം തിയേറ്റരിൽ പോയി കാണാൻ പറ്റാത്തവർക്ക് അതിനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ പ്രേക്ഷകരെ തേടി വന്നിട്ടുള്ളത്.