പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്ന സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പുറത്ത് വന്നു. ബ്ലസി ചിത്രമൊരുക്കുക ത്രിഡിയലാണെ ന്നതാണ് ഏറ്റവും പുതിയ വാർത്ത.ത്രീ ഡിയിലായതിനാൽ തന്നെ ധാരാളം സ്പെഷ്യൽ ഇഫക്ടുകൾ വേണ്ടിവരും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ബ്ലെസി പറഞ്ഞു.

നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആറ് ഷെഡ്യൂകളിലായാണ് പൂർത്തിയാക്കുക. 2020ഓടെ മാത്രമെ ചിത്രം തീയേറ്ററുകളിൽ എത്തുകയുള്ളൂവെന്ന് സംവിധായകൻ വ്യക്തമാ ക്കി.പടിഞ്ഞാറൻ ഏഷ്യയിലെ മരുഭൂമികളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നാണ് റിപ്പോർട്ട്.

അതേസമയം, ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പൃഥ്വിരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിപ്പ് നൽകിയിട്ടുണ്ട്. 18നും 22നും ഇടയിലുള്ള യുവതീ - യുവാക്കളെ ആവശ്യമുണ്ടെന്നാണ് പരസ്യം. അമ്മ വേഷത്തിൽ അഭിനയിക്കാൻ 50നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളേയും ആവശ്യമുണ്ട്.